അഖിലേഷിനെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്, 'അയോധ്യയിൽ നേർക്കുനേർ പോരാട്ടത്തിന് ധൈര്യമുണ്ടോ? '

Published : Nov 20, 2026, 08:59 AM IST
akhilesh yadav

Synopsis

തെരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ അഖിലേഷ് യാദവും യോഗി ആദിത്യനാഥും തമ്മിൽ വാക്ക് പോര് കനക്കുന്നു. അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷിന് ധൈര്യമുണ്ടോയെന്ന് യോഗി വെല്ലുവിളിച്ചു.

ലഖ്‌നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ നേർക്കുനേർ വാക്ക് പോര് കനക്കുന്നു. ബിജെപിക്കെതിരെ തുടർച്ചയായി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു. അഖിലേഷ് യാദവ് അയോധ്യയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ താനും അവിടെത്തന്നെ പത്രിക നൽകുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങാനുള്ള ധൈര്യം അഖിലേഷ് യാദവിനില്ലെന്നാണ് പരിഹാസം.

മുൻപ് ഭരിച്ച എസ് പി മാഫിയകളെ ഉപയോഗിച്ച് ഉത്തർപ്രദേശിന്റെ വികസനത്തെ പിന്നോട്ടടിച്ചവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.പി ഭരണകാലത്ത് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കി. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കിയെന്നും യോദി ആദിത്യനാഥ് ആരോപിച്ചു. നേരത്തെ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ നടത്തിയ റോഡ് ഷോയിൽ അഖിലേഷ് യാദവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് അയോധ്യയിൽ മത്സരിക്കാൻ തയ്യാറാണോ എന്ന ചോദ്യവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോരഖ്പൂരിൽ അഖിലേഷ് യാദവിന്‍റെ പദയാത്രയ്ക്കിടെയുണ്ടായ അപകടം; 14കാരൻ മരിച്ചതായി ആരോപണം, നിഷേധിച്ച് കോണ്‍ഗ്രസ്
എം.കെ.സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായി, ടിവികെ നേതാവ് വി എസ് ബാബു അന്തരിച്ചു