ഗോരഖ്പൂരിൽ അഖിലേഷ് യാദവിന്‍റെ പദയാത്രയ്ക്കിടെയുണ്ടായ അപകടം; 14കാരൻ മരിച്ചതായി ആരോപണം, നിഷേധിച്ച് കോണ്‍ഗ്രസ്

Published : Nov 20, 2026, 12:01 AM IST
14-year-old boy allegedly killed during akhilesh yadav's rally in gorakhpur, congress denies claim

Synopsis

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ അഖിലേഷ് യാദവിന്‍റെ പദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചതായി ആരോപണം.

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ അഖിലേഷ് യാദവിന്‍റെ പദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചതായി ആരോപണം. അഖിലേഷിന്‍റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ റാലിയിൽ പൂക്കൾ വിതറാൻ ഉപയോഗിച്ച ബുൾഡോസർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാവിന്‍റെ മകൻ ആര്യവർധൻ സിങ്ങിനാണ് ജീവൻ നഷ്ടമായത്. സഹോദരിയെ കൂട്ടാൻ സ്കൂളിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുടുംബവും ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടിയുടെ വീട് സന്ദർശിച്ചു. എന്നാൽ മരണത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് ആരോപിച്ച് അഖിലേഷ് യാദവ് തിരിച്ചടിച്ചു. തന്‍റെ ഒരു റാലിയും കൃത്യസമയത്ത് നടന്നിട്ടില്ലെന്നും അപകടത്തിന് റാലിയുമായി ബന്ധമില്ലെന്നും അഖിലേഷ് അവകാശപ്പെട്ടു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും പങ്കുവെച്ചു. സംഭവത്തിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എം.കെ.സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായി, ടിവികെ നേതാവ് വി എസ് ബാബു അന്തരിച്ചു
3 വയസുകാരനെ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു, സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ, പറഞ്ഞതനുസരിച്ചില്ലെന്ന് അധ്യാപിക; കേസെടുത്ത് പൊലീസ്