
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി തള്ളി.
അടിയന്തര പ്രാധാന്യമുള്ള ഹർജിയാണെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങൾ ഈ കേസ് കേൾക്കുന്നതിൽ വിദഗ്ധരല്ലെന്നാണ് ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേൾക്കെട്ടെ എന്ന് പറഞ്ഞത്. എന്നാൽ കേസിന് അടിയന്തര പ്രാധാന്യമുണ്ട് എന്ന് ഹർജിക്കാരി ആവർത്തിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി. ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹർജി പൊതു താൽപ്പര്യത്തിൽ അല്ലെന്നും ഹർജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമെന്നും കോടതിയുടെ ഹര്‍ജിയെ നിരീക്ഷിച്ചു.
Also Read: അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam