അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ കരസേനാ മേധാവി കശ്മീരിൽ; പൂഞ്ചിൽ ഒമ്പതാം ദിനവും  ഭീകരരെ കണ്ടെത്താൻ തെരച്ചിൽ

Web Desk   | Asianet News
Published : Oct 19, 2021, 12:52 AM ISTUpdated : Oct 19, 2021, 01:32 AM IST
അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ കരസേനാ മേധാവി കശ്മീരിൽ; പൂഞ്ചിൽ ഒമ്പതാം ദിനവും  ഭീകരരെ കണ്ടെത്താൻ തെരച്ചിൽ

Synopsis

വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടൻ പിടികൂടാനുകമെന്ന് സൈനിക വൃത്തങ്ങൾവ്യക്തമാക്കി

ജമ്മു: കരസേനാ മേധാവി എം എം നരവനെ (Army Chief MM Naravan) ഇന്ന് ജമ്മു സന്ദർശിക്കും (Jammu and Kashmir). അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന കരസേന മേധാവി((Army Chief) സുരക്ഷാ വിലയിരുത്തലും നടത്തും. സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും പൂഞ്ചിൽ ഭീകരർകായുള്ള തെരച്ചിലിന്റെയും പശ്ചാത്തലത്തിലാണ് സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് എം എം നരവനെ ജമ്മുകാശ്മീരിൽ എത്തിയിരിക്കുന്നത്.

പൂഞ്ചില്‍ തെരച്ചില്‍; ഭീകരർക്ക് പാക് കമാന്‍ഡോകളുടെ സഹായമുണ്ടെന്ന് സംശയം

അതേസമയം പൂഞ്ചിൽ ഭീകരർകായുള്ള തെരച്ചിൽ ഒമ്പതാം ദിവസവും തുടരുകയാണ്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ (Terrorists) ഉടൻ പിടികൂടാനുകമെന്ന് സൈനിക വൃത്തങ്ങൾവ്യക്തമാക്കി. പാകിസ്ഥാൻ കമാൻഡോകളുടെ (Pakistan Commando) സഹായം ലഭിക്കാനിടയുള്ള ഭീകരർ വൻ ആയുധശേഖരവുമായി ആണ് കാടിനുള്ളിൽ തങ്ങുന്നത് എന്നാണ് അനുമാനം.

കരസേനാ മേധാവി കശ്മീരിലേക്ക്

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, കുൽഗാമിൽ രണ്ട് ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു

കശ്‍മീരില്‍ ലഷ്കര്‍ കമാന്‍ഡർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ പാംപോറിൽ ഏറ്റുമുട്ടൽ; ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു, ഒരു ഭീകരനെ വധിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി