'ഭാര്യയെ 120 പേർ ചേർന്ന് അർധനഗ്നയാക്കി മർദ്ദിച്ചു'; കശ്മീരിൽ നിന്ന് ജവാന്റെ വീഡിയോ, നിഷേധിച്ച് പൊലീസ്

Published : Jun 11, 2023, 10:33 PM IST
'ഭാര്യയെ 120 പേർ ചേർന്ന് അർധനഗ്നയാക്കി മർദ്ദിച്ചു'; കശ്മീരിൽ നിന്ന് ജവാന്റെ വീഡിയോ, നിഷേധിച്ച് പൊലീസ്

Synopsis

സൈനിക ജവാന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി 120 പേർ ചേർന്ന് മർദ്ദിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമൈലയിൽ ഒരു കൂട്ടം ആളുകൾ തന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചതായി സൈനികന്റെ ആരോപണം. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഹവിൽദാർ പ്രഭാകരൻ ഇത്തരത്തിൽ പരാതി പറയുന്നത്. തമിഴ്‌നാട്ടിലെ പടവേട് ഗ്രാമവാസിയായ പ്രഭാകരൻ നിലവിൽ കശ്മീരിൽ ഇന്ത്യൻ ആർമിയുടെ ഭാഗമായി സേവനം ചെയ്യുകയാണ്. 'എന്റെ ഭാര്യ നാട്ടിൽ പാട്ടത്തിന് ഒരു കട നടത്തുകയാണ്. അവരെ 120 പേർ ചേർന്ന് മർദിക്കുകയും കടയിലെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഡിജിപി സാറിനോടും എന്റെ കുടുംബത്തിനായി സഹായം തേടുകയാണ്. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് ജവാൻ വീഡിയോൽ പറയുന്നത്. 

അതേസമംയ, കാണ്ഡവാസൽ പൊലീസ് അന്വേഷണം നടത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇത് നിഷേധിച്ചു. ജവാൻ ആരോപിക്കുന്ന സംഭവം പെരുപ്പിച്ച് പറഞ്ഞതാണെന്ന് പൊലീസ് പറയുന്നു. രേണുഗാംബാൾ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച കട  പ്രഭാകരന്റെ ഭാര്യാപിതാവായ സെൽവമൂർത്തിക്ക് 9.5 ലക്ഷം രൂപയ്ക്ക് കുമാർ എന്നയാൾ അഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകി. കുമാർ മരിച്ചതിന് ശേഷം കട തിരികെ നൽകണമെന്ന് മകൻ രാമു ആവശ്യപ്പെട്ടു. നൽകിയ പണം തിരികെ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 10 -ന് കരാർ ഒപ്പിടുകയും ചെയ്തു.  എന്നാൽ പണം വാങ്ങി കട ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായില്ല.

ജൂൺ 10 -ന് പണം നൽകാനായി കടയിലെത്തിയപ്പോൾ സെൽവമൂർത്തിയുടെ മക്കളായ ജീവയും ഉദയും രാമുവിനെ ആക്രമിക്കുകയായിരുന്നു. രാമുവിന്റെ തലയിൽ ജീവ കത്തികൊണ്ട് വെട്ടി. വാക്കേറ്റത്തിന് പിന്നാലെ രാമുവിന് പിന്തുണയുമായി ഒരു കൂട്ടം എത്തുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. പ്രഭാകരന്റെ ഭാര്യ കീർത്തിയും അമ്മയും കടയിൽ ഉണ്ടായിരുന്നെങ്കിലും, ഇവരെ ആരും മർദ്ദിച്ചില്ലെന്ന് പൊലീസ് പറയുന്നു. അന്ന് വൈകുന്നേരത്തോടെയാണ് പ്രഭാകരന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

ജവാൻ ആരോപിക്കുന്നതുപോലെ ഭാര്യക്ക് വലിയ പരിക്കുകളില്ല.  ഇരു കക്ഷികൾക്കുമെതിരെ കാണ്ഡവാസൽ പോലീസ് കേസെടുത്തിരുന്നു. വിശദമായ അന്വേഷണം നടത്തിയെങ്കിലും ഹവിൽദാർ പ്രഭാകരന്റെ വാദങ്ങൾ പെരുപ്പിച്ച് പറയുന്നവയാണെന്ന് കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ തിരുവണ്ണാമലൈ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.കാർത്തികേയൻ നിർദേശിച്ചു. 

Read more:  ഇന്ത്യൻ ആർമി സ്വപ്നം കാണുന്നവർക്ക് ഈ തൃശൂരുകാരൻ പ്രചോദനം, അഭിമാന നേട്ടവുമായി ശ്രീറാം!

സംഭവത്തിന് പിന്നാലെ പ്രഭാകരന് പിന്തുണയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ  കെ അണ്ണാമലൈ രംഗത്തെത്തി. ജവാനുമായി ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഭാര്യക്ക് നീതി ലഭിക്കാനായി പാർട്ടി ഒപ്പം നിൽക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  'കശ്മീരിൽ നമ്മുടെ രാജ്യത്തെ ധീരമായി സേവിക്കുന്ന ഹവിൽദാറുമായും ഭാര്യയുമായും ടെലിഫോണിൽ സംസാരിച്ചു. അവരുടെ കഥ കേട്ടപ്പോൾ ശരിക്കും ഹൃദയം തകർന്നു. നമ്മുടെ തമിഴ് മണ്ണിൽ അവൾക്കിഇത് സംഭവിച്ചതിൽ എനിക്ക് ലജ്ജ തോന്നുന്നു. വെല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അവർക്ക് എല്ലാ സഹായവും നൽകാൻ പാർട്ടി പ്രവർത്തകർ കൂടെയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം