ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചു, അര്‍ണബിനെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റി

Published : Nov 08, 2020, 05:13 PM IST
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചു, അര്‍ണബിനെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റി

Synopsis

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ക്വാറന്റീന്‍ സെന്ററില്‍ വച്ച് അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോടെയാണ് അര്‍ണബിനെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റി. നവി മുംബൈയിലെ തലോജ ജയിലിലേക്കാണ് അര്‍ണബിനെ മാറ്റിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ക്വാറന്റീന്‍ സെന്ററില്‍ വച്ച് അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോടെയാണ് അര്‍ണബിനെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ജയില്‍ പുള്ളികള്‍ക്കായുള്ള ക്വാറന്റീന്‍ സെന്ററായ  ആലിബാഗിലെ മുന്‍സിപ്പല്‍ സ്‌കൂളിലായിരുന്നു അര്‍ണബിനെ താമസിപ്പിച്ചിരുന്നത്. 

''മറ്റാരുടെയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അര്‍ണബ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണെന്ന് വെള്ളിയാഴ്ചരാത്രിയോടെ മനസ്സിലായി. ബുധനാഴ്ച അറസ്റ്റ് ചെയ്തതോടൊപ്പം തന്നെ അര്‍ണബിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ക്വാറന്റീന്‍ സെന്ററില്‍ അര്‍ണബിനെ എങ്ങനെ മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്നതില്‍ ആലിബാഗ് ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്'' - അന്വേഷണ ഉദ്യോഗസ്ഥന്‍ ജാമില്‍ ഷെയ്ഖ് റായ്ഖഡ് പറഞ്ഞു. 

''എന്റെ ജീവിതം അപകടത്തിലാണ്. കോടതിയില്‍ ഇത് അറിയിക്കൂ'' - എന്നാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനില്‍ വച്ച് അര്‍ണബ് വിളിച്ചുപറഞ്ഞത്. ഇന്റീരിയര്‍ ഡിസൈനറുടെയും അമ്മയുടെയും ആത്മഹത്യ കേസില്‍മൂന്ന് പ്രതികളിലൊരാളാണ് അര്‍ണബ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അത്താഴത്തിന് ചീരക്കറിയുണ്ടാക്കിയില്ല, രണ്ട് മക്കളുടെ അമ്മയും ഗർഭിണിയുമായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് ഭർത്താവ്
മണിപ്പൂരിൽ നിർണായക നീക്കം; കുക്കികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി, പ്രശ്നപരിഹാര ഉപാധികൾ അറിയിച്ച് കുക്കികൾ