മോഹൻ ഭാ​ഗവത് ഇന്ന് ജെൻസി യുവതയുമായി സംവദിക്കും. രണ്ടായിരത്തോളം കുട്ടികളുമായുള്ള മോഹൻ ഭാഗവതിന്റെ സംവാദം മുംബൈയിലാണ് നടക്കുക.

മുംബൈ: കോക്രോച്ച് ജനത പാർട്ടിയുടെ തുടർ സമര പരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ വിളിച്ച സിജെപി യോഗത്തിന് മുംബൈയിൽ ഇന്ന് സമാപനമാകും. വൻ പ്രഖ്യാപനമുണ്ടാകുമെന്നണ് സിജെപി നേതാക്കള്‍ അറിയിച്ചത്. സാംബാജി നഗറിലെ ദ്വിദിന നേതൃ യോഗം കഴിഞ്ഞ ശേഷം പ്രഖ്യാപനം നടത്തും. ലക്ഷകണക്കിന് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചു. രാജ്യം വലിയ പ്രതീക്ഷയോടെയോടെയാണ് ഈ മുന്നേറ്റത്തെ കാണുന്നതെന്നും സിജെപിയുടെ അടിത്തറ വിപുലീകരണം ചർച്ചയായെന്നും വക്താവ് അശുതോഷ് രങ്ക പറഞ്ഞു. അതേസമയം, കേന്ദ്രത്തിനെതിരായ യുവജന പ്രതിഷേധങ്ങൾക്കിടെ, ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത് ഇന്ന് ജെൻസി യുവതയുമായി സംവദിക്കും. രണ്ടായിരത്തോളം കുട്ടികളുമായുള്ള മോഹൻ ഭാഗവതിന്റെ സംവാദം മുംബൈയിലാണ് നടക്കുക.

നീറ്റ് പരീക്ഷ രീതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. മാറ്റം പരിഗണനയിലുണ്ടെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ കോടതി നിലപാട് പറഞ്ഞേക്കും. രണ്ട് ഘട്ടങ്ങളാക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താനാണ് കേന്ദ്രം പരിഗണിക്കുക. അന്തിമ തീരുമാനം, പരീക്ഷ പരിഷ്കരണ ടാസ്ക് ഫോഴ്സിന്റെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനിക്കുക.