തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ചതിന് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിലായ കേസ്; ഗുരുതര വകുപ്പ് റദ്ദാക്കി കോടതി

Published : Mar 17, 2025, 04:27 PM IST
തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ചതിന് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിലായ കേസ്; ഗുരുതര വകുപ്പ് റദ്ദാക്കി കോടതി

Synopsis

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് ഹൈദരാബാദിലെ വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത കേസിൽ ഗുരുതര വകുപ്പ് റദ്ദാക്കി കോടതി. സംഘടിത കുറ്റകൃത്യം എന്ന ഭാരതീയ ന്യായസംഹിത വകുപ്പ് 111 ആണ് റദ്ദാക്കിയത്.കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണിത്

ഹൈദരാബാദ്: ഹൈദരാബാദിലെ വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത കേസിൽ ഗുരുതര വകുപ്പ് റദ്ദാക്കി കോടതി. സംഘടിത കുറ്റകൃത്യം എന്ന ഭാരതീയ ന്യായസംഹിത വകുപ്പ് 111 ആണ് റദ്ദാക്കിയത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണിത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചെന്നും അസഭ്യ പരാമർശങ്ങൾ സംപ്രേഷണം ചെയ്തെന്നും കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയെയും സഹപ്രവർത്തക തൻവി യാദവിനെയും പൊലീസ് മാർച്ച് 12ന് അറസ്റ്റ് ചെയ്തത്.

ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച അഡീഷണൽ സിജെഎം കോടതി ജഡ്ജി ജി അനുഷയാണ് കേസിൽ റജിസ്റ്റർ ചെയ്ത ഗുരുതര വകുപ്പ് റദ്ദാക്കിയത്. എന്നാൽ ഇവർക്കെതിരെ ഐടി ആക്റ്റ് അനുസരിച്ച് റജിസ്റ്റർ ചെയ്ത അസഭ്യപരാമർശങ്ങൾ സംപ്രേഷണം ചെയ്തെന്നതടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. രേവതിയും തൻവിയും നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

കൊല്ലത്ത് നിന്ന് എംഡിഎംഎ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് പാലക്കാട് നിന്ന്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ