നിർമ്മിതബുദ്ധി ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥാ വളർച്ചയുടെ ചാലകശക്തി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

By Web TeamFirst Published Oct 27, 2021, 6:42 PM IST
Highlights

ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് ചലനാത്മക സഹായകമാണ്  നിർമ്മിത ബുദ്ധിയെന്ന്  കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് ചലനാത്മക സഹായകമാണ്  നിർമ്മിത  ബുദ്ധിയെന്ന്  കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.  നിർമ്മിത ബുദ്ധിയെക്കുറിച്ച്‌  അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (അസോചം) വെർച്വലായി   സംഘടിപ്പിച്ച  സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിർമ്മിത ബുദ്ധി  ചിലർക്ക് ഒരു വൻ  ബിസിനസ്സ് ആയിരിക്കാമെങ്കിലും   കേന്ദ്ര ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം, ഭരണനിർവഹണം, കാർഷിക പരിപാടികൾ, പ്രതിരോധം, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിന്  അൽഗോരിതങ്ങളുടെ  ഉപയോഗമാണ്. കൂടാതെ ഇന്റലിജൻസ് സംബന്ധിയായ പ്രോഗ്രാമുകൾ, റവന്യൂ/നികുതി പിരിവ്, നീതിയും നിയമവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളും കൂടിയാണത്.  'ഞങ്ങൾ നിർമ്മിത ബുദ്ധി സൃഷ്ടിക്കും.   റിസ്ക് മാനേജ്മെന്റിന്റെയും നൈതിക ഉപയോഗത്തിന്റെയും ഗുണപരമായ ഘടകങ്ങൾ അതിൽ അന്തർനിർമ്മിതമായിരിക്കും'. നിർമ്മിത ബുദ്ധിയോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിർമ്മിത ബുദ്ധിയുടെ വളർച്ചയ്ക്ക് വലിയ ആക്കം കൂട്ടുന്ന മൂന്ന് പ്രധാന ഘടകങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രാമീണ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി പ്രോഗ്രാമായ ഭാരത്‌നെറ്റ് ഗ്രാമീണ കുടുംബങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ, കണക്റ്റുചെയ്‌ത ഏറ്റവും വലിയ രാഷ്ട്രമായി ഇന്ത്യ ഉടൻ മാറുന്നതിനെക്കുറിച്ചാണ് ഒന്നാമതായി അദ്ദേഹം  സൂചിപ്പിച്ചത്. നിലവിൽ 800 ദശലക്ഷം ഇന്ത്യക്കാരാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ കണക്ക് 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Read More: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ബാംഗ്ലൂര്‍ സിഡാക്ക് സന്ദർശിച്ചു; ഇന്‍ഡൂസ് ഐഒടി കിറ്റ് പുറത്തിറക്കി

രണ്ടാമതായി, ഡിജിറ്റൽ ഇന്ത്യ കാമ്പെയ്ൻ ഇന്ത്യയെ പൊതുസേവനങ്ങൾ, ഫിൻടെക്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നൂതനത്വത്തിൽ മുൻപന്തിയിലാക്കിയെന്നതും. മൂന്നാമതായി, സർക്കാരിന്റെയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെയും ത്വരിതപ്പെടുത്തിയ ഡിജിറ്റലൈസേഷൻ രാജ്യത്തെ ഡിജിറ്റൽ സ്വീകാര്യതയുടെ നിരക്ക് വർദ്ധിപ്പിക്കും.

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാധിഷ്ഠിത വാക്സിനേഷൻ കാമ്പെയ്‌നിന്റെ വിജയത്തെ ഉദ്ധരിച്ച്,  സാധ്യതകളെ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യുന്നതിൽ നരേന്ദ്ര മോദി ഗവണ്മെന്റിന്റെ  സജീവമായ സമീപനവും  രാജീവ് ചന്ദ്രശേഖർ എടുത്തുപറഞ്ഞു. 'ഇന്ത്യയുടെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനായി ദശാബ്ദങ്ങളായി ഇന്ത്യയുടെ സമ്പന്നമായ ജനസംഖ്യാപരമായ ലാഭവിഹിതത്തിന് ചുറ്റും ഒന്നിലധികം വിവരണങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ഏഴ് വർഷമായി, നിർണ്ണായക നേതൃത്വത്തിന്റെയും സജീവമായ നയങ്ങളുടെയും സംയോജനം എങ്ങനെ സാധ്യതകളെ യാഥാർത്ഥ്യമാക്കി മാറ്റുമെന്ന് നാം കണ്ടു-  മന്ത്രി വ്യക്തമാക്കി. 

Read More:  നൂതനമായ 50 ആഗോള കമ്പനികളിൽ 70 ശതമാനത്തിനും ഇന്ത്യയിൽ ഗവേഷണ-വികസന കേന്ദ്രമുണ്ട്: മന്ത്രി രാജീവ് ചന്ദ്രശേഖർ

2021 ലെ നമ്മുടെ അഭിലാഷങ്ങൾ 2014 ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ്, അതിന് മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലാണ്. ഈ അഭിലാഷങ്ങളെക്കുറിച്ചും മുന്നോട്ടുള്ള റോഡ് മാപ്പിനെക്കുറിച്ചും ഞങ്ങൾക്ക് പൂർണ്ണമായ വ്യക്തതയുണ്ട്. ഒരു  ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കണക്ക് നമ്മുടെ മനസ്സിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!