അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു; മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ

Published : Aug 16, 2026, 10:30 AM IST
arunachal pradesh landslide

Synopsis

അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു.

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. നാച്ചോ ഗ്രാമത്തിലെ റോഡ് നിർമ്മാണ സ്ഥലത്താണ് അപകടമുണ്ടായത്. ദിബാങ് വാലിയിൽ ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ നാല് പേർ ഇതുവരെ മരിച്ചു.

ദിബാങ് താഴ്‌വരയിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് ഉണ്ടായത്. മിന്നൽ പ്രളയത്തിൽ നാല് പ്രദേശവാസികൾ മരിച്ചു. കാണാതായ അഞ്ച് സൈനികരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമ കേന്ദ്രങ്ങൾ പ്രളയ ജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഐ ടി ബി പി, എസ് ഡി ആർ എഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ് - ബയാചിംഗ് റോഡ് നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് നാല് പേർ മരിച്ചത്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ കുടുങ്ങി ക്കിടക്കുന്നവർക്കായി നാച്ചോ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും രക്ഷാപ്രവർത്തനം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ, അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും
'പെരി പെരി ചിക്കൻ ലെഗ് പഴകിയത്', ഉപഭോക്താവിന്‍റെ പരാതിയിൽ നടപടി; കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗിന്‍റെ പരിശോധന