ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദില്ലിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയി. ഇന്ത്യന്‍ ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ ഐസിയുവില്‍ കയറ്റിയെന്നായിരുന്നു അരുന്ധതി റോയിയുടെ വിമര്‍ശനം. നോട്ടുനിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് സര്‍ക്കാര്‍ തകര്‍ത്തു. നോട്ടുനിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ഐസിയുവിലാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ സര്‍ക്കാര്‍ ഐസിയുവില്‍ കയറ്റി - അരുന്ധതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനങ്ങൾ എന്തും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ബിജെപി സർക്കാർ ആ പരിധിയൊക്കെ കടന്നിരിക്കുന്നു. അവര്‍ക്ക് പ്രതിഷേധം നിയന്ത്രിക്കാന്‍ ഇനി കഴിയില്ലെന്നും അരുന്ധതി റോയി പറഞ്ഞു. മുസ്ലീങ്ങള്‍, ദളിത്, ക്രിസ്‍ത്യന്‍സ്, ബുദ്ധിസ്റ്റ്, ഹിന്ദുക്കള്‍,ഒബിസി, കര്‍ഷകര്‍,ജോലിക്കാര്‍, എഴുത്തുകാര്‍ തുടങ്ങി എല്ലാവരും ഫാസിസത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവിടെ അണിനിരക്കുകയാണ്. എത്രപേരെ, എത്രകാലത്തേക്കാണ് ഇവര്‍ അടിക്കാന്‍ പോകുന്നതെന്നും അരുന്ധതി റോയി പരിഹസിച്ചു.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ല, പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും എതിരാണ്. എത്ര ആളുകള്‍ക്ക് ഇതിനെതിരെ കോടതിയില്‍ പോകാനും രേഖകള്‍ ഹാജരാക്കാന്‍ കഴിയുമെന്നും അരുന്ധതി ചോദിച്ചു. പ്രധാനമന്ത്രിക്ക് പോലും അദ്ദേഹത്തിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റോ, ജനന സര്‍ട്ടിഫിക്കിറ്റോ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ? - അരുന്ധതി ചോദിക്കുന്നു.
അരുന്ധതി റോയിയുമായി ഞങ്ങളുടെ ദില്ലി ബ്യൂറോ ചീഫ് ബിനുരാജ് നടത്തിയ അഭിമുഖം:
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam