
ദില്ലി: ദില്ലിയിൽ 2.1 ലക്ഷം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'മുഖ്യമന്ത്രി സ്ട്രീറ്റ് ലൈറ്റ് യോജന' പദ്ധതിയുടെ ഭാഗമായാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കാനാകുമെന്നും കെജ്രിവാൾ പറഞ്ഞു.
"പദ്ധതിയുടെ ഭാഗമായി ഇന്നുമുതൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. ലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കഴിഞ്ഞ രണ്ട് മാസമായി കഠിനമായി പരിശ്രമിച്ചു. നഗരത്തിലെ ഇരുണ്ടതും മങ്ങിയതുമായ ഇടങ്ങളായിരുന്നു ഒരു പ്രധാന പ്രശ്നം. എവിടെയൊക്കെയാണ് ലൈറ്റുകളുടെ ആവശ്യമുള്ളതെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്"-അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ദില്ലിയിലുടനീളം 2.1 ലക്ഷം സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ജനുവരിയിൽ 50,000 ലൈറ്റുകൾ സ്ഥാപിക്കുമെന്നും നാല് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam