Latest Videos

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡിഎംകെ

By Web TeamFirst Published Dec 31, 2019, 3:07 PM IST
Highlights

കേരളം ചെയ്തതുപോലെ പ്രമേയം പാസാക്കാൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന കേരളത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡിഎംകെ. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പ്രതികരിച്ചു. സമാന പ്രമേയം പാസാക്കാൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതിക്കെതിരെ ലതമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുഇടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം

അതിനിടെ പൗരത്വ നിയമഭേദഗതിയുടെ പേരിൽ തമിഴ്നാട്ടിൽ എൻഡിഎയിൽ ഭിന്നത ഉടലെടുത്തു. പൗരത്വ രജിസ്റ്ററിൽ പാട്ടാളി മക്കൾ കക്ഷി നിലപാട് മാറ്റി. പൗരത്വ രജിസ്റ്റർ തമിഴ്നാട്ടിൽ നടപ്പാക്കരുതെന്ന് പാട്ടാളി മക്കൾ കക്ഷി ആവശ്യപ്പെട്ടു. പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനെ പിഎംകെ നേരത്തെ പിന്തുണച്ചിരുന്നു. ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങൾ കാണാതിരിക്കാൻ കഴിയില്ല. അതിനാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് പാർട്ടി ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. 

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം: കേരളം പ്രഹ്ളാദന്‍റെ റോളിലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ ആശങ്കയിലാക്കുന്ന നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും നിയമസഭയില്‍ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരിപ്പിച്ചത്.
ഭൂരിപക്ഷം വച്ച് നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ? രമേശ് ചെന്നിത്തല നിയമസഭയിൽ

click me!