അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്,രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ ആക്രമണ ശ്രമം,പരിക്കില്ല

Published : Oct 02, 2022, 12:31 PM ISTUpdated : Oct 02, 2022, 12:36 PM IST
അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്,രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ ആക്രമണ ശ്രമം,പരിക്കില്ല

Synopsis

പ്ലാസ്റ്റിക് കുപ്പി കെജരിവാളിന്‍റെ ദേഹത്ത് പതിച്ചില്ല. . സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്. രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിഞ്ഞത്. പ്ലാസ്റ്റിക് കുപ്പി കെജരിവാളിന്‍റെ ദേഹത്ത് പതിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് കെ‍ജരിവാൾ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല. ആരാണ് കുപ്പി എറിഞ്ഞതെന്നും വ്യക്തമല്ല.

അമ്മയെയും കെജ്രിവാളിനെയും സാക്ഷിയാക്കി ശപഥം, പഞ്ചാബ് മുഖ്യമന്ത്രി ലംഘിച്ചോ; വിമാനത്തിൽ സംഭവിച്ചതെന്ത്? വിവാദം!

ദില്ലി മദ്യനയ കേസ്: മലയാളി വ്യവസായി വിജയ് നായർ അറസ്റ്റില്‍

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്