ദില്ലിയില്‍ വച്ച് സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. 

ദില്ലി മദ്യനയ കേസില്‍ പ്രതിയായ മലയാളി വ്യവസായി വിജയ് നായർ അറസ്റ്റില്‍. ദില്ലിയില്‍ വച്ച് സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. കെജ്രിവാള്‍ സർക്കാരിന്‍റെ വിവാദ മദ്യ നയ രൂപികരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിലൊരാള്‍ വിജയ് നായരാണെന്നാണ് സിബിഐ കണ്ടെത്തല്‍. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളു കൂടിയാണ് വിജയ് നായർ. തൃശ്ശൂര്‍ സ്വദേശിയായ വിജയ്നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മദ്യ നയ കേസിലെ അഞ്ചാം പ്രതിയാണ്