
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ വികസനത്തിന് വേണ്ടി എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറയാമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അത് തങ്ങൾ നടപ്പിലാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ദില്ലിയിൽ നടന്ന ബിജെപിയുടെ റാലിയിലാണ് കെജ്രിവാളിനെതിരെ അമിത് ഷാ രംഗത്തെത്തിയത്. കെജ്രിവാൾ പെതുപണം ധൂർത്തടിക്കുകയാണെന്നായിരുന്നു അമിത് ഷാ ആരോപിച്ചിരുന്നത്. ഇതിന് മറുപടിയുമായാണ് കെജ്രിവാൾ രംഗത്തെത്തിയിരിക്കുന്നത്.
”ഞാൻ അമിത് ഷാ ജിയുടെ പ്രസംഗം പൂർണമായും കേട്ടൂ. ഞാന്‍ കരുതിയത് അദ്ദേഹം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടികാട്ടി ദില്ലിയുടെ വികസനത്തെപ്പറ്റി സംസാരിക്കുമെന്നായിരുന്നു. എന്നാൽ അദ്ദേഹം എന്നെ അധിഷേപിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല”- കെജ്രിവാൾ ട്വീറ്റ് ചെയ്തു. ദില്ലിയുടെ വികസനത്തിന് വേണ്ടി എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാനുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളത് നടപ്പിലാക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam