ദില്ലിയിലെ റോഡുകൾ യൂറോപ്യൻ ശൈലിയിൽ പുന:നിര്‍മ്മിക്കും; അരവിന്ദ് കെജ്രിവാൾ‌

Published : Oct 23, 2019, 01:34 PM ISTUpdated : Oct 23, 2019, 02:46 PM IST
ദില്ലിയിലെ റോഡുകൾ യൂറോപ്യൻ ശൈലിയിൽ പുന:നിര്‍മ്മിക്കും; അരവിന്ദ് കെജ്രിവാൾ‌

Synopsis

ആദ്യഘട്ടത്തിനായി 45 കിലോമീറ്റർ വീതം നീളമുള്ള ഒമ്പത് റോഡുകളാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 1260 കിലോമീറ്റർ റോഡുകളാണ് ഉള്ളത്. 

ദില്ലി: ദില്ലിയിലെ റോഡുകൾ യൂറോപ്യൻ ശൈലിയിൽ പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ‌. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളാകും പുനർനിർമ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയതായും കെജ്രിവാൾ അറിയിച്ചു.

ആദ്യഘട്ടത്തിനായി 45 കിലോമീറ്റർ വീതം നീളമുള്ള ഒമ്പത് റോഡുകളാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 1260 കിലോമീറ്റർ റോഡുകളാണ് ഉള്ളത്. ഇതിന്റെ ഭാ​ഗമായി റോഡുകളിലെ ഇടുങ്ങിയ ഭാ​​ഗങ്ങളും പൂർണമായി നീക്കം ചെയ്യും. 

എഐഐഎംഎസ്സിൽ നിന്നും ആശ്രാമിലേക്ക് പോകുന്ന റോഡ്, വികാസ് മാർഗ്, മായാപുരിയിസ്‍ നിന്നും മോത്തി ബാഗിലേക്ക് പോകുന്ന റോഡ്, വസീറാബാദ് ഡിപ്പോയിൽ നിന്നും രിതാലയിലേക്ക് പോകുന്ന റോഡ്, ബ്രിട്ടാനിയ ചൗക്കിൽ നിന്നും വെസ്റ്റ് എൻക്ലേവിലേക്ക് പോകുന്ന റോഡ്, ശിവദാസ്പുരിയിൽ നിന്നും പട്ടേൽ മാര്‍ഗിലേക്ക് പോകുന്ന റോഡ്, നർവാണ റോഡ്, അംബേദ്കർ മാർഗിൽ നിന്നും ഡിഫൻസ് കോളനിയിലേക്ക് പോകുന്ന റോഡ്, നിഗംബോധിൽ നിന്നും മാഗസിൻ റോഡിലേക്കുള്ള വഴി എന്നിവയാണ് തുടക്കത്തിൽ യൂറോപ്യൻ ശൈലിയിലേക്ക് മാറ്റുക.

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി