പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു, പണക്കാര്‍ക്ക് പാരിതോഷികങ്ങളും; കോർപ്പറേറ്റ് നികുതിയിളവിനെതിരെ ഒവൈസി

By Web TeamFirst Published Sep 21, 2019, 4:43 PM IST
Highlights

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയില്‍ നികുതിയിളവ് നല്‍കിയും സര്‍വീസ് ഫീസുകള്‍ കുറച്ചും ആര്‍ക്കാണ് സഹായം ചെയ്യേണ്ടത്?  വലിയ ബിസിനസുകാര്‍ക്കാണോ അതോ നിങ്ങള്‍ക്കാണോ? ആര്‍ക്കാണ് ആശ്വാസം വേണ്ടത്? വലിയ വ്യവസായികള്‍ക്കാണോ അതോ സാധാ തൊഴിലാളികള്‍ക്കാണോ എന്നും ഒവൈസി ചോദ്യങ്ങള്‍ ഉന്നയിച്ചു

ഹൈദരാബാദ്: വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഈ ഘട്ടത്തില്‍ സാധാരണ ജോലിക്കാരായവര്‍ക്കാണോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്ന് ഒവൈസി ചോദിച്ചു.

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയില്‍ നികുതിയിളവ് നല്‍കിയും സര്‍വീസ് ഫീസുകള്‍ കുറച്ചും ആര്‍ക്കാണ് സഹായം ചെയ്യേണ്ടത്?  വലിയ ബിസിനസുകാര്‍ക്കാണോ അതോ നിങ്ങള്‍ക്കാണോ? ആര്‍ക്കാണ് ആശ്വാസം വേണ്ടത്? വലിയ വ്യവസായികള്‍ക്കാണോ അതോ സാധാ തൊഴിലാളികള്‍ക്കാണോ എന്നും ഒവൈസി ചോദ്യങ്ങള്‍ ഉന്നയിച്ചു.

കോർപ്പറേറ്റ് നികുതിയിൽ വൻ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സർക്കാർ ഓഡിനൻസ് പുറപ്പെടുവിച്ചു.

ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിർമ്മലാസീതാരാമൻ വ്യക്തമാക്കി. നിർണ്ണായ ജിഎസ്ടി യോഗം ഇന്നലെ ഗോവയിൽ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആനുകൂല്യം പ്രഖ്യാപിച്ചത്.

click me!