വൻ വിജയത്തിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് വീണ്ടും അധികാരത്തർക്കത്തിലേക്ക്? 2 വർഷം ബാക്കിനിൽക്കെ, നാലാമതും മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് അശോക് ഗെലോട്ട്

Published : Nov 22, 2026, 03:46 PM IST
Ashok Gehlot and Sachin Pilot

Synopsis

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നാലാം തവണയും മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന സൂചന നൽകി അശോക് ഗെലോട്ട്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റിനുള്ള വ്യക്തമായ സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ജയ്‌പൂർ: രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വൻ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നൽകി മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി. നാലാമതൊരു തവണ കൂടി മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെങ്കിലും, പാർട്ടിയുടെ താൽപ്പര്യാർത്ഥം ഹൈക്കമാൻഡ് തീരുമാനിക്കുകയാണെങ്കിൽ പദവി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2028 അവസാനത്തോടെയാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗെലോട്ട് തൻ്റെ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് നേതൃത്വം തനിക്ക് നൽകിയ പദവികൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതികരണം.

മുൻപ് മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായ ഗെലോട്ട്, പദവികൾ ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പരാതിയില്ലെന്നും പറഞ്ഞു. സോണിയാ ജി എനിക്ക് ഒരുപാട് ചുമതലകൾ നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായപ്പോൾ ഞാൻ വീണ്ടും മുഖ്യമന്ത്രിയായി. മൂന്ന് തവണ ഞാൻ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് കേന്ദ്ര സഹമന്ത്രിയായും, രാജീവ് ഗാന്ധിയുടെ കാലത്തും കേന്ദ്ര സർക്കാരിൽ പ്രവർത്തിച്ചു, നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ടെക്സ്റ്റൈൽസ് മന്ത്രിയായും പ്രവർത്തിച്ചു. രണ്ടുതവണ എ.ഐ.സി.സിയിലും മൂന്ന് തവണ പി.സി.സി അധ്യക്ഷനായും പ്രവർത്തിച്ചു. മൂന്ന് തവണ മുഖ്യമന്ത്രിയാകുന്നത് തന്നെ വലിയ കാര്യമല്ലേ? നാലാം തവണയും ഗെലോട്ട് സർക്കാർ എന്ന മുദ്രാവാക്യങ്ങൾ ഉയരുമ്പോൾ അത് നിർത്താൻ ആവശ്യപ്പെടാറുണ്ട്. എങ്കിലും, പാർട്ടിക്ക് വേണ്ടി താൻ മുഖ്യമന്ത്രിയാകേണ്ടത് അനിവാര്യമാണെന്ന് തോന്നുകയും ഹൈക്കമാൻഡ് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്താൽ താൻ അതിന് തയ്യാറാണ്. സമയമാകുമ്പോൾ പാർട്ടിയുടെ താൽപ്പര്യവും ജനങ്ങളുടെ ആഗ്രഹവും എന്താണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയ്പൂരിൽ 2022 സെപ്റ്റംബറിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഗെലോട്ട് പക്ഷം ബഹിഷ്കരിച്ചതും തുടർന്ന് അന്നത്തെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോട് അദ്ദേഹം മാപ്പ് പറഞ്ഞതും വലിയ രാഷ്ട്രീയ വിവാദമായിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ തുടർന്നായിരുന്നു അന്ന് ഗെലോട്ട് അനുകൂലികൾ യോഗം ബഹിഷ്കരിച്ചത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി രാജസ്ഥാൻ കോൺഗ്രസിലെ അധികാരത്തർക്കം അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോരിനെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. 2020-ൽ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എം.എൽ.എമാർ നടത്തിയ വിമത നീക്കം സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 2023-ലെ തിരഞ്ഞെടുപ്പിന് മുൻപും, താൻ പദവി ഒഴിയാൻ ആഗ്രഹിച്ചാലും പദവി തന്നെ വിട്ടുപോകുന്നില്ലെന്ന് ഗെലോട്ട് പരാമർശിച്ചിരുന്നു. 2028-ലെ തിരഞ്ഞെടുപ്പിന് രണ്ട് വർഷം ബാക്കിനിൽക്കെ, ഗെലോട്ടിന്റെ ഈ പുതിയ പ്രസ്താവന ഹൈക്കമാൻഡിനും സച്ചിൻ പൈലറ്റിനും നൽകുന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം; യുപിയിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാർക്ക് ഫോം-7 നൽകേണ്ട, വിവാദത്തിന് പിന്നാലെ തീരുമാനം
മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം