മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

Published : Nov 22, 2026, 01:05 PM IST
Youth Congress Against Meta

Synopsis

മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺ​ഗ്രസ്. നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് യൂത്ത് കോൺഗ്രസ് പലയിടത്തും പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ദില്ലി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റ​ഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺ​ഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺ​ഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോൺ​ഗ്രസിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും റദ്ദാക്കിയെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടു. ബംഗാളിൽ നിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുൽ ​ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തെന്നും ഇതൊക്കെ എന്തിനെന്ന് വ്യക്തമാക്കണമെന്നും ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.

ദില്ലിയിലും ​ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗിനെ 'മാർക്ക് ബിജെപി ബ‌ർ​ഗ്' എന്ന് കളിയാക്കി ബാനറുകൾ പ്രദർശിപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ​ആർഎസ്എസിൻ്റെ ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രമായിരുന്നു ബാനറുകളിൽ ഉണ്ടായിരുന്നത്. നേരത്തെ ​ഗുരു​ഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെറ്റ ആസ്ഥാനത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

വെള്ളിയാഴ്ച ഹൈദരാബാദിലെ റായ്ദുർ​ഗിലുള്ള മെറ്റ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് പൂച്ചട്ടിയടക്കം തകർത്തിരുന്നു. തുടർന്ന് കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് എത്തിയാണ് നീക്കിയത്. സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു 25 ഓളം വരുന്ന പ്രവർത്തകരുടെ പ്രതിഷേധം. നേതാക്കളുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ ഏഴ് ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് യൂത്ത് കോൺ​ഗ്രസ് മുന്നറിയിപ്പ് നൽകി.

മെറ്റയെ ബിജെപി പുത്രൻ എന്ന് യൂത്ത് കോൺഗ്രസ് തെലങ്കാന ഘടകം എക്സിലൂടെ വിശേഷിപ്പിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും സംഘടന പറഞ്ഞു. മെറ്റ നട്ടെല്ല് നിവർത്തി നിൽക്കണമെന്നും ബിജെപിയുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നതിന് പകരം ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനും ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികതല ചർച്ച; രണ്ടാംഘട്ട കമാൻഡർ തല ചർച്ച പൂർത്തിയായി
സ്വർണത്തിന്റെ വിലയിടിവ്: 'മോദിക്ക് നന്ദി, പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണം നഷ്ടത്തിൽ നിന്ന് രക്ഷിച്ചു'; കത്തയച്ച് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി