അശുതോഷ് രങ്കയെ കസ്റ്റഡിയിലെടുത്ത സംഭവം; പ്രതികരണവുമായി അഭിജീത് ദീപ്കെ, 'ഉടൻ മോചിപ്പിച്ചില്ലെങ്കിൽ അസമിലേക്ക് പോകും'

Published : Sep 27, 2026, 04:06 PM IST
asutosh rangka detained in assam cjp founder abhijit deepke reacts

Synopsis

കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സഹ കൺവീനർ അശുതോഷ് രങ്കയെ അസമിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സഹ കൺവീനർ അശുതോഷ് രങ്കയെ അസമിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. സ്വകാര്യ വസതിയിൽ നിന്നാണ് അഷൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും എന്ത് കാരണത്താലാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ഉടൻ മോചിപ്പിച്ചില്ലെങ്കിൽ മറ്റ് സിജെപി അംഗങ്ങൾക്കൊപ്പം താൻ അസമിലേക്ക് പോകും. ഞങ്ങളെ എല്ലാവരെയും ഹിമന്തയ്ക്ക് അറസ്റ്റ് ചെയ്യാമെന്നും അഭിജീത് പ്രതികരിച്ചു.

​ഗുവാഹത്തിയിൽ സിജെപി വോളണ്ടിയർ മീറ്റിന് തൊട്ടുമുൻപാണ് അശുതോഷ് രങ്ക ഉൾപ്പെടെയുള്ള നേതാക്കളെയും സിജെപി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്കിത് ഭരദ്വാജ്, പ്രേം പ്രകാശ് തുടങ്ങിയ നേതാക്കളും അസമിൽനിന്നുള്ള സിജെപി വോളണ്ടിയർമാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പിന്നീട് ​ഗുവാഹത്തിയിലെ ഒരു പൊലീസ് കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

അസം സെക്രട്ടേറിയറ്റിന് സമീപത്തായാണ് സിജെപി ഞായറാഴ്ച വോളണ്ടിയർ മീറ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. ഏകദേശം മുന്നൂറോളം പ്രവർത്തകർ മീറ്റിന് എത്തുമെന്നായിരുന്നു സിജെപി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, ഞായറാഴ്ച രാവിലെ മുതൽ മീറ്റ് നടക്കുന്ന വേദിയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. തുടർന്നാണ് സിജെപി നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കുള്ള ഭയം കാരണമാണ് അദ്ദേഹം പൊലീസിനെ അയച്ചിരിക്കുന്നതെന്ന് പൊലീസ് വാഹനത്തിൽനിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അശുതോഷ് രങ്ക പ്രതികരിച്ചു. അസമിലെ സ്കൂളുകളുടെ യഥാർഥചിത്രം ഞങ്ങൾ പുറത്തറിയിക്കുമോ എന്നതിൽ മുഖ്യമന്ത്രിക്ക് ഭയമുണ്ട്. സംസ്ഥാനത്തെ മനുഷ്യനിർമിത പ്രളയത്തെക്കുറിച്ചുള്ള സത്യം പുറത്തറിയുന്നതും അദ്ദേഹം ഭയക്കുന്നു. അതിനാലാണ് ഈ പൊലീസ് നടപടിയെന്നും സിജെപി നേതാവ് ആരോപിച്ചു.

അതേസമയം, സിജെപി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിന് മുന്നിൽ അഭിഭാഷകർ എത്തിയിട്ടുണ്ടെന്ന് സിജെപി സ്ഥാപക നേതാവ് അഭിജീത് ദീപ്കെ അറിയിച്ചു. എന്നാൽ, അഭിഭാഷകരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായും അഭിജീത് ദീപ്കെ നേരത്തേ സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും യു-ടേൺ അടിച്ച് വിജയ് സർക്കാർ: തമിഴ്‌നാട്ടിൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പൊലീസിനെ ഒഴിവാക്കി, പിന്നീട് തിരുത്തി
സന്തോഷകരമായ വാർത്ത പങ്കുവെച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ: 'ഇനി മുതൽ വർഷം 12 തവണ മാത്രം മൊബൈൽ നമ്പർ റീചാർജ് ചെയ്താൽ മതി'