ഉന്നാവ് പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹത വര്‍ധിപ്പിച്ച് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

Published : Aug 01, 2019, 08:40 AM ISTUpdated : Aug 01, 2019, 09:05 AM IST
ഉന്നാവ് പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹത വര്‍ധിപ്പിച്ച് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

Synopsis

കാറും ട്രക്കും അമിതവേഗതയിൽ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അർജുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടിയുടെ വാഹനാപകടത്തിൽ ദുരൂഹത ഉയർത്തി ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. അപകടമുണ്ടാക്കിയ ട്രക്ക് റോഡിന്റെ വലതു വശത്തു കൂടിയാണ് സഞ്ചരിച്ചതെന്ന് ദൃക്സാക്ഷി അർജുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാറും ട്രക്കും അമിതവേഗതയിൽ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അർജുൻ വ്യക്തമാക്കി.

സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ സഞ്ചരിച്ചതും ട്രക്കിന്റെ നമ്പർ പ്ലേറ്റ് മായ്ക്കാൻ ശ്രമിച്ചതുമാണ് ഉന്നാവ് പെൺകുട്ടി ഉൾപ്പെട്ട വാഹനാപകട കേസിൽ ദുരൂഹതയുണർത്തുന്നത്. ലക്നൗവിൽ നിന്ന് 85 കിലോമീറ്റർ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്