
ഉത്തർപ്രദേശിലെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനെ മോഡി ഫാക്ടർ എത്രത്തോളം സ്വാധീനിക്കും എന്നത് ഏറെ ശ്രദ്ധേയമാണ്. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലെ പ്രവർത്തനങ്ങളടക്കം ജനവിധിയെ സ്വാധീനിച്ചേക്കാം. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സർവേ പ്രകാരം 25 ശതമാനം ആളുകൾ തെരഞ്ഞെടുപ്പിൽ മോദി വളരെ അധികം സ്വാധീനം ചെലുത്തുമെന്നാണ് പറയുന്നത്. 24 ശതമാനം ആളുകൾ പറയുന്നത് മിതമായ നിലയിൽ മാത്രമായിരിക്കും മോദി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന് പറയുന്നു. വളരെ കുറവ് സ്വാധീനം മാത്രമേ തെരഞ്ഞെടുപ്പിൽ മോദി സൃഷ്ടിക്കൂ എന്ന് 33 ശതമാനം ആളുകൾ പറയുമ്പോൾ, 18 ശതമാനം പറയുന്നത് മോദി സ്വാധീനം തീരെ കുറവായിരിക്കും എന്നാണ്.
അതേസമയം, യോഗി സർക്കാർ തുടരണോ അതോ അഖിലേഷ് വരണോ എന്ന ചോദ്യത്തിന് 48 ശതമാനം ആളുകളും തുടരണം എന്നാണ് മറുപടി നൽകിയത്. 40 ശതമാനം വരുന്ന ആളുകൾ അഖിലേഷ് വരണം എന്നും 12 ശതമാനം ആളുകൾ മറ്റുള്ളവർ എന്നും ഉത്തരം നൽകി. ഉത്തർപ്രദേശിനെ ആറ് മേഖലകളായി തിരിച്ചാണ് സർവേ നടത്തിയിരിക്കുന്നത്. കാണ്പൂർ ബുദ്ധേൽഖണ്ഡ്,അവാധ്, പശ്ചിമ യുപി, ബ്രിജ്, കാശ്, ഗോരക്ഷ് . ജൂലായ് 27-നും ആഗസ്റ്റ് രണ്ടിനും ഇടയിലാണ് സർവ്വേയ്ക്ക് വേണ്ടി വിവരശേഖരണം നടത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam