
വരുന്ന തെരഞ്ഞെടുപ്പില്‍ പുതിയ ജാതിസമവാക്യങ്ങൾ യുപിയിൽ എങ്ങനെ പ്രതിഫലിക്കും എന്ന അന്വേഷണത്തിന് കൗതുകകരമായ ഉത്തരമാണ് സർവേ തരുന്നത്. എല്ലാവരേയും ഒരേ പോലെ കാണുന്ന സർക്കാരാണോ അതോ ഏതെങ്കിലും ഒരു സമുദായത്തിന് പ്രത്യേക പരിഗണന നൽകുന്ന സർക്കാരാണോ അധികാരത്തിൽ വരേണ്ടത് എന്ന ചോദ്യത്തിന് എല്ലാ വിഭാഗത്തേയും തുല്യമായി കണ്ട് പരിഗണിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് 92 ശതമാനം പേരും പറഞ്ഞത്. 8 ശതമാനം ആളുകള്‍ മാത്രമാണ് ഒരു സമുദായത്തെ പ്രത്യേകം പരിഗണിക്കുന്ന സർക്കാർ അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്നത്.
ജാതിവോട്ടുകൾ നിർണായകവും സങ്കീർണവുമായ ഉത്തർപ്രദേശിൽ പല സമുദായങ്ങളും ഒരു പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുന്ന സ്ഥിതിവിശേഷം തന്നെയാണ് ഇപ്പോൾ കാണുന്നത്. സമുദായ അടിസ്ഥാനത്തിലെ നിലവിലെ സാഹചര്യം സർവേയിൽ കണ്ടത് ഇപ്രകാരമാണ്.
ജാട്ട് വിഭാഗം
ജാട്ട് സമുദായം എസ്പി സഖ്യത്തിനോടാണ് അനുഭാവം കാണിക്കുന്നത്. 60 ശതമാനം ജാട്ട് വിഭാഗക്കാരും അഖിലേഷിനോട് താത്പര്യം കാണിക്കുന്നു. 30 ശതമാനത്തിനാണ് ബിജെപിയോട് താത്പര്യം. അഞ്ച് ശതമാനം വീതം ബിഎസ്പിക്കും കോണ്‍ഗ്രസിനും ഒപ്പം നിൽക്കുന്നു.
യാദവ സമൂഹം
എസ്.പിയുടെ ശക്തി സ്ത്രോസായ യാദവ വിഭാഗത്തിലെ 90 ശതമാനം പേരും ആ പാർട്ടിക്കൊപ്പമാണെന്ന വികാരമാണ് സർവേയിൽ പങ്കുവച്ചത്. പത്ത് ശതമാനം പേർ ബിജെപിയോട് അനുഭാവം കാണിക്കുന്നു.
ഒബിസി വിഭാഗം
യാദവരൊഴികെയുള്ള ഒബിസി വിഭാഗത്തില്‍ നിന്ന് ബിജെപിയിയോട് അനുഭാവമുള്ളവരാണ് കൂടുതൽ. 70 ശതമാനം പേരും ഭരണപക്ഷപാർട്ടിയോട് താത്പര്യം കാണിക്കുന്നു. എസ് പി സഖ്യത്തെ പത്ത് ശതമാനം പിന്തുണയ്ക്കുന്നു. കോൺഗ്രസിനെ അഞ്ച് ശതമാനവും മറ്റുള്ളവരെ പത്ത് ശതമാനവും പിന്തുണയ്ക്കുന്നു.
ബ്രാഹ്മിൻസ്
ബ്രാഹ്മിന്‍സ് സമുദായത്തിലെ ഭൂരിപക്ഷ പിന്തുണ ബിജെപിക്കാണ്. 70 ശതമാനം പേർ അവരോട് താത്പര്യം കാണിക്കുന്നു. എസ്പി സഖ്യത്തിനെ 20 ശതമാനവും ബി.എസ്.പിയെ 10 ശതമാനവും കോൺഗ്രസിനെ അഞ്ച് ശതമാനവും തുണയ്ക്കുന്നു.
ജാദവ്
ജാദവ് സമുദായത്തില്‍ 30 ശതമാനം ബിജെപിയേയും 25 ശതമാനം എസ്.പി സഖ്യത്തേയും പിന്തുണയ്ക്കുന്നു. ബി.എസ്.പിക്ക് വോട്ട് ചെയ്യാൻ 35 ശതമാനവും മറ്റുള്ള പാർട്ടികളോട് പത്ത് ശതമാനവും താത്പര്യം കാണിക്കുന്നു. ജാദവവോട്ടുകൾ മൂന്ന് പാർട്ടയിലേക്കുമായി പോകുന്നുവെന്ന സൂചനയാണ് സർവേ നൽകുന്നത്.
പട്ടികജാതി വിഭാഗം (ജാദവർ ഒഴികെ)
ജാദവര്‍ ഒഴികെയുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സമുദായത്തില്‍ നിന്ന് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് 40 ശതമാനം പറയുന്നു. എസ്.പി സഖ്യത്തിന് വോട്ട് ചെയ്യുമെന്ന് 35 ശതമാനവും ബി.എസ്.പിക്ക് വോട്ട് ചെയ്യുമെന്ന് 20 ശതമാനവും മറ്റുള്ളവർക്ക് വോട്ട് ചെയ്യുമെന്ന് 10 ശതമാനം പേരും പറയുന്നു.
മുസ്ലീം വിഭാഗം
മുസ്ലീം വിഭാഗത്തില്‍ നിന്നും എസ്പി സഖ്യത്തിനാണ് കൂടുതല്‍ പിന്തുണ. 80 ശതമാനം പേർ എസ്.പിക്കൊപ്പമാണ്. ബി.എസ്.പിയെ 10 ശതമാനവും കോണ്ഗ്രസിനെ ഏഴ് ശതമാനമാനവും തുണയ്ക്കുന്നു. മുസ്ലീം വിഭാഗത്തില്‍ നിന്ന് വെറും മൂന്ന് ശതമാനം മാത്രമാണ് ബിജെപിയില്‍ പിന്തുണയ്ക്കാൻ തയ്യാറായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam