അസമിലും ബീഹാറിലും പ്രളയം തുടരുന്നു; നിരവധി മരണം

By Web TeamFirst Published Jul 30, 2020, 10:39 PM IST
Highlights

അസമില്‍ മുപ്പത് ജില്ലകളിലായി അയ്യായിരത്തിലധികം ഗ്രാമങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്. 

ഗുവാഹത്തി/പട്‌ന: അസം, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി രൂക്ഷമായി തുടുരുന്നു. അസമില്‍ ഇതുവരെ 109 പേര്‍ പ്രളയത്തില്‍ മരിച്ചു. 56 ലക്ഷം പേര്‍ പ്രളയക്കെടുതിയിലാണ്. അസമില്‍ മുപ്പത് ജില്ലകളിലായി അയ്യായിരത്തിലധികം ഗ്രാമങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്. 

ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകി. 50,000 പേരെയാണ് 564 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനവും രൂക്ഷമായ പ്രളയക്കെടുതി നേരിട്ടു. ബിഹാറില്‍ ഇതുവരെ 12 പേര്‍ പ്രളയത്തില്‍ മരിച്ചെന്നാണ് കണക്കുകള്‍. ബിഹാറില്‍ മഴക്കെടുതി 38 ലക്ഷം പേരെ ബാധിച്ചു. കോസി, ഗഢ്ക്ക്, ബാഗ്മതി നദികള്‍ അപകടനിലയും കവിഞ്ഞാണ് ഒഴുകുന്നത്.

വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, മുസാഫര്‍പൂര്‍, ഗോപാല്‍ഗഞ്ച് ജില്ലകളില്‍ ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടുകൂടി മഴ പെയ്യുമെന്നാണ് മുന്നിറിയിപ്പ്.

click me!