അതിർത്തി സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ അസമും മിസോറാമും തമ്മിൽ ധാരണ

By Web TeamFirst Published Aug 5, 2021, 5:17 PM IST
Highlights

കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടത്തിൽ അസം സർക്കാരിനെ മിസ്സോറാംഅനുശോചനം അറിയിച്ചു. 

ദില്ലി: അതിർത്തി സംഘർഷത്തിലേക്ക് നയിച്ച തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ അസമും മിസ്സോറാമും തമ്മിൽ ധാരണ. സമാധാന ശ്രമങ്ങളുടെ ഭാഗമായി അതിർത്തി മേഖലയിൽ ഇരു സംസ്ഥാനങ്ങളും പൊലീസ് സേനകളുടെ സാന്നിധ്യം കുറയ്ക്കും. ഇനി കൂടുതൽ പൊലീസിനെ വിന്യസിക്കുകയുമില്ല. പ്രശ്ന മേഖലകളിൽ പട്രോളിംഗ് നടത്തുന്നതും അവസാനിപ്പിക്കും. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടത്തിൽ അസം സർക്കാരിനെ മിസ്സോറാംഅനുശോചനം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!