കോടീശ്വരന്‍മാര്‍ അരങ്ങുവാഴുന്ന അസം തെരഞ്ഞെടുപ്പ്; 722 സ്ഥാനാര്‍ഥികളുടെ ആകെ ആസ്‌തി 2352 കോടി രൂപ!

Published : Apr 02, 2026, 10:04 PM IST
500 notes

Synopsis

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 722 സ്ഥാനാര്‍ഥികളില്‍ 39 ശതമാനം പേര്‍ കോടിപതികളും 14 ശതമാനം പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുമാണെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ റോയ് ആണ് 261 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും വലിയ കോടീശ്വരന്‍.

ഗുവാഹത്തി: അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 39 ശതമാനം പേര്‍ കോടിപതികളും 14 ശതമാനം പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരും എന്ന് റിപ്പോര്‍ട്ട്. അസമിലെ 126 മണ്ഡലങ്ങളിലെ 722 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പരിശോധിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പരിശോധിച്ച് ശരിവച്ചിട്ടുമുണ്ട്.

722 സ്ഥാനാര്‍ഥികളുടെ ആകെ ആസ്‌തി 2,352 കോടി രൂപ

അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി ആകെ 722 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ 39 ശതമാനം അഥവാ 285 പേര്‍ കോടിപതികളാണ്. ഇവര്‍ക്ക് ഒരു കോടിയോ അതില്‍ക്കൂടുതലോ സ്വത്തുണ്ട്. ആകെ സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്‌തി 3.25 കോടി രൂപയാണ്. സ്ഥാനാര്‍ഥികളിലെ ഏറ്റവും വലിയ കോടീശ്വരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ റോയ് ആണ്. ഹൈലകണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന രാഹുലിന്‍റെ ആസ്‌തി 261 കോടി രൂപയാണ് എന്ന് നാമനിര്‍ദ്ദേശക പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. 226 കോടി രൂപ ആസ്‌തിയുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവന്‍ മുഹമ്മദ് ബദ്രദ്ദീന്‍ അജ്‌മല്‍ (ബിന്നകണ്ടി മണ്ഡലം) ആണ് രണ്ടാമത്. ഹൈലകണ്ടിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ധ്രുബോ ചക്രബര്‍ത്തി, ജിബോണ്‍ റോയ് എന്നിവര്‍ ആസ്‌തികളൊന്നുമില്ല എന്നാണ് രേഖകകളില്‍ കാണിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗൗതം നാഥിന്‍റെ ആസ്‌തി 400 രൂപയും. ആസമിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ 88 ശതമാനം പേരും കോടിപതികളാണ്.

102 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍

പത്രിക നല്‍കിയവരില്‍ 14 ശതമാനം പേര്‍ അഥവാ 102 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിട്ടവരാണ്. 11 ശതമാനം പേര്‍ അഥവാ 82 സ്ഥാനാര്‍ഥികള്‍ കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചാര്‍ത്തപ്പെട്ടവരാണ്. 722 സ്ഥാനാര്‍ഥികളില്‍ 663 പേരും പുരുഷന്‍മാരായിരിക്കേ 59 ആണ് വനിതാ പ്രാതിനിധ്യം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗാള്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ; പോളിംഗ് ബൂത്തുകൾ കാക്കാൻ 480 കമ്പനി കേന്ദ്ര സേന, അതീവ ജാഗ്രത
രാജ്യസഭയിലെ സ്ഥാനചലനത്തിന് പിന്നാലെ രാഘവ് ഛദ്ദയുടെ ആദ്യ പോസ്റ്റ്; എക്‌സിൽ വീഡിയോ പങ്കുവച്ചു