അസമിലേത് മുസ്ലിം ഉൻമൂലന അജണ്ടയുടെ ഭാഗം; നാളെ ഇന്ത്യയിൽ എവിടെയും ആവർത്തിക്കാമെന്നും പോപ്പുലർ ഫ്രണ്ട്

Web Desk   | Asianet News
Published : Sep 24, 2021, 05:07 PM IST
അസമിലേത് മുസ്ലിം ഉൻമൂലന അജണ്ടയുടെ ഭാഗം; നാളെ ഇന്ത്യയിൽ എവിടെയും ആവർത്തിക്കാമെന്നും പോപ്പുലർ ഫ്രണ്ട്

Synopsis

അസമിലെ അനുഭവം നാളെ ഇന്ത്യയിൽ എവിടെയും ആവർത്തിക്കാം. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. അസം വെടിവെപ്പിനെതിരെ നാളെ മുതൽ രാജ്യവ്യാപക സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു. 

കോഴിക്കോട്: അസം വെടിവെപ്പ്  മുസ്ലിം ഉൻമൂലന അജണ്ടയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. അസമിലെ അനുഭവം നാളെ ഇന്ത്യയിൽ എവിടെയും ആവർത്തിക്കാം. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. അസം വെടിവെപ്പിനെതിരെ നാളെ മുതൽ രാജ്യവ്യാപക സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു. 

അസമില്‍ പൊലീസുമായുണ്ടായ സംഘർഷത്തില്‍ ആറ് നാട്ടുകാർക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഇന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒമ്പത്  പൊലീസ് ഉദ്യോ​ഗസ്ഥരിൽ ഒരാളുടെ നിലയും ഗുരുതരമായി തുടരുകയാണെന്നും അസം ഡിജിപി അറിയിച്ചു. ഇന്നലെ സംഘർഷത്തില്‍ രണ്ട് നാട്ടുകാര്‍ മരിച്ചിരുന്നു.  

Read Also: അസം വെടിവെപ്പ്: വെടിയേറ്റയാളുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടി ഫോട്ടോഗ്രാഫര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ധോല്‍പ്പൂരിലെ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘർഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ആളുകള്‍ താമസിക്കുന്ന ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടിയൊഴിപ്പിക്കല്‍ നടക്കുകയാണ്. സർക്കാര്‍ ഭൂമിയില്‍ 800 ഓളം കുടുംബങ്ങള്‍ അനധികൃതമായി താമസിക്കുന്നുവെന്നാണ് അധികൃതരുടെ നിലപാട്. ഇന്നലെ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പിന്നാലെ പൊലീസ് വെടിവെപ്പും നടന്നു. സംഘർഷത്തിനിടെ നാട്ടൂകാരില്‍ ഒരാളെ പൊലീസിനൊടൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ആക്രമച്ചത് വിവാദമായി. വെടിവെപ്പിനും ലാത്തിച്ചാർജിനും ഇടയില്‍ നിലത്തുവീണ നാട്ടുകാരന്‍റെ നെഞ്ചിലേക്ക് ഫോട്ടോഗ്രാഫറായ ബിജോയ് ബനിയ ചാടുകയും ചവിട്ടുകയും ആയിരുന്നു. ദൃശ്യങ്ങള്‍ വലിയ വിവാദമായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 

Read Alos; ബിജോയ് ബനിയ : അസമിൽ വെടിയേറ്റു വീണയാളുടെ നെഞ്ചിൽ ചാടിച്ചവിട്ടിയ ക്യാമറാമാൻ ആരാണ്?

പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. അസമില്‍ നടന്നത് നരനായാട്ടാണെന്നും ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു.  മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ സഹോദരനാണ് ധരാങ് പൊലീസ് സൂപ്രണ്ടെന്നും അസമിനെ അപമാനിക്കുന്നത് മുഖ്യമന്ത്രി തുടരുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് വിമർശിച്ചു. 

Read Also: അസമിലുണ്ടായത് ബിജെപിയുടെ ന്യൂനപക്ഷ വേട്ട: കുടിയേറ്റക്കാരായി ചിത്രീകരിച്ച് കൊന്നത് ഇന്ത്യക്കാരെ: സിപിഎം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'
ദൃശ്യപരത പൂജ്യം! ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാജ്യത്തെ വ്യോമഗതാഗതം താറുമാറായി, ഇന്ന് 73 വിമാനങ്ങൾ റദ്ദാക്കി