ട്രാൻസ്ജെൻ‌ഡറായ 32കാരി ജഡ്ജിയുടെ വിവാഹ അഭ്യാർത്ഥന, പീഡന പരാതി; അസമിൽ 20 കാരൻ ജീവനൊടുക്കി, അറസ്റ്റ്

Published : Mar 03, 2024, 08:54 PM IST
ട്രാൻസ്ജെൻ‌ഡറായ 32കാരി ജഡ്ജിയുടെ വിവാഹ അഭ്യാർത്ഥന, പീഡന പരാതി; അസമിൽ 20 കാരൻ ജീവനൊടുക്കി, അറസ്റ്റ്

Synopsis

സ്വാതിക്ക് മൻസൂറിനോട് പ്രണയമായിരുന്നുവെന്നും വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാൽ മൻസൂർ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ സ്വാതി നിരന്തരം പക പോക്കിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഗുവാഹത്തി: അസമിലെ ഗുഹാവത്തിൽ 20 വയസുകാരൻ അത്മഹത്യ ചെയ്ത സംഭവത്തിൽ ജഡ്ജിയായ ട്രാൻസ് ജെൻഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  അസമിലെ  ആദ്യ  ട്രാൻസ്‌ജെൻഡർ  ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മൻസൂർ ആലം എന്ന ഇരുപതുകാരന്‍റെ മരണത്തിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെയാണ് മൻസൂർ ആലമിനെ ഗുവാഹത്തിയിലെ പാണ്ഡുവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ യുവാവിന്‍റെ വീട്ടുകാർ സ്വാതിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്വാതിക്ക് മൻസൂറിനോട് പ്രണയമായിരുന്നുവെന്നും വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാൽ മൻസൂർ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ സ്വാതി നിരന്തരം പക പോക്കിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 29ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മൻസൂറിനെതിരെ സ്വാതി പരാതി നൽകിയിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ട്രാൻസ്ജൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകൾ ചുമത്തിയാണ് മൻസൂറിനെ അറസ്റ്റ് ചെയ്തത്.  കോടതി മൻസൂറിന് ജാമ്യം അനുവദിച്ചെങ്കിലും ജഡ്ജിയായ സ്വാതിയുടെ ഭാഗത്ത് നിന്നും മൻസൂറിനും കുടുംബത്തിനും വലിയ സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്

സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മൻസൂർ തൂങ്ങിമരിച്ചതെന്നായിണ് കുടുംബം ആരോപിത്തുന്നത്. മൻസൂറിന്‍റെ മരണത്തിന് പിന്നാലെ ഇക്കാര്യം ആരോപിച്ച് കുടുംബം  ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ്  കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് സ്വാതിയെ അറസ്റ്റു ചെയതത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- ജഡ്ജിയായ സ്വാതിയുടെ ഔദ്യോഗിക വസതിയിൽ കരാർ തൊഴിലാളിയായി മൻസൂർ ഏറെ കാലം  ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മിൽ‌ അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ തന്നെ വിവാഹം കഴിക്കാൻ  സ്വാതി മൻസൂറിനോട് ആവശ്യപ്പെട്ടു. 

എന്നാൽ സ്വാതിയുടെ വിവാഹ അഭ്യർത്ഥന മൻസൂർ നിഷേധിച്ചു. ഇതോടെയാണ് സ്വാതി മൻസൂറിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. മൻസൂർ അടുക്കുന്നില്ലെന്ന് കണ്ടതോടെ സ്വാതി 2023  മേയ് 29ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ പീഡന പരാതി നൽകി. അറസ്റ്റിലായതോടെ യുവാവ് മാനസികമായി തളർന്നിരുന്നു. ജാമ്യം കിട്ടിയെങ്കിലും മൻസൂർ കടുത്ത നിരാശയിൽ ആയിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. സ്വാതിയുടെ ഭീഷണി സഹിക്ക വയ്യാതെയാണ് മൻസൂർ ജീവനൊടുക്കിയത്. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Read More :  കൊല്ലത്തെ 'നല്ലവനായ ഉണ്ണി'; ആളില്ലാത്ത വീട്ടിലെ കുളിമുറിയിൽ ഗ്രോ ബാഗിൽ കഞ്ചാവ് ചെടി, എക്സൈസ് കേസെടുത്തു

 

PREV
Read more Articles on
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ