'തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും, 10 ന് രാജ്യവ്യാപകമായി തീവണ്ടികൾ തടയും'; സമരം കടുപ്പിക്കാൻ കർഷകർ

Published : Mar 03, 2024, 08:27 PM ISTUpdated : Mar 03, 2024, 08:28 PM IST
'തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും, 10 ന് രാജ്യവ്യാപകമായി തീവണ്ടികൾ തടയും'; സമരം കടുപ്പിക്കാൻ കർഷകർ

Synopsis

ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ദില്ലിലെത്താനുള്ള കർഷകരുടെ ആഹ്വാനം.

ദില്ലി: പഞ്ചാബിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ തുടർ സമര പരിപാടികൾ പ്രഖ്യാപിച്ചു. ബുധനാഴ്ച ദില്ലിയിൽ കർഷകരെയും സമരത്തെ പിന്തുണയ്ക്കുന്ന വിവിധി വിഭാ​ഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും. പത്തിന് രാജ്യ വ്യാപകമായി തീവണ്ടികൾ തടയുമെന്നും നേതാക്കൾ അറിയിച്ചു. ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ദില്ലിലെത്താനുള്ള കർഷകരുടെ ആഹ്വാനം. കേരളത്തിൽനിന്നടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ