
അസം: അസമിൽ മഴക്കെടുതികളെ തുടർന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. എട്ട് ലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 17 ജില്ലകളിലായി സംസ്ഥാനത്തെ 1556 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായി അധികൃതർ പറഞ്ഞു.
കനത്ത മഴയില്‍ സംസ്ഥാനത്തെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. രക്ഷപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam