
ഗുവഹത്തി: അസാമില്‍ പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 79 കടന്നു. അസാം ദുരന്ത നിവാരണ അതോററ്ററിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അതേ സമയം ബ്രഹ്മപുത്ര നദീ അപകട രേഖയും മറികടന്ന് ഒഴുക്ക് തുടരുകയാണ് എന്ന് എഎസ്എംഡിഎയുടെ പത്രകുറിപ്പ് പറയുന്നു.
അസാമിലെ 26 ജില്ലകളെ ഇതിനകം പ്രളയബാധിതമായി പ്രഖ്യപിച്ചിട്ടുണ്ട്. ഇതില്‍ 79 റവന്യൂ സര്‍ക്കിളുകളും, 2678 ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. അതേ സമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.
ഇതുവരെ 27,63,719 ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. 1,16,404.01 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ 649 ദുരിത്വാശ്വാസ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടങ്ങളിലായി 47,465 പേരാണ് കഴിയുന്നത്.
ഇതിനൊപ്പം കാസിരംഗ ദേശീയോദ്യാനത്തില്‍ 96 വന്യജീവികള്‍ ഇതുവരെ വെള്ളപ്പൊക്കത്തില്‍ മരിച്ചുവെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam