ലിഫ്റ്റിൽ വെച്ച് മോശം പെരുമാറ്റം, റൂമിലേക്ക് ക്ഷണിച്ചു, എതിർത്ത ഗവേഷകയോട് പ്രതികാര നടപടി; അസിസ്റ്റന്‍റ് പ്രൊഫസർക്കെതിരെ കേസ്

Published : Oct 15, 2026, 09:32 PM IST
crime scene

Synopsis

കഴിഞ്ഞ സെപ്റ്റംബർ 26-ന് ബെംഗളൂരുവിൽ നടന്ന കോൺഫറൻസിനിടെയാണ് സംഭവം. രാത്രി അക്കാദമിക് ചർച്ചകൾക്ക് ശേഷം റൂമിലേക്ക് മടങ്ങുന്ന സമയത്ത് ലിഫ്റ്റിന് സമീപത്തുവച്ച് പ്രൊഫസർ തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ഗവേഷകയുടെ പരാതി.

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസിനിടെ വനിതാ ഗവേഷകയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ അസം സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഗവേഷകയുടെ പരാതിയിൽ അസമിലെ കാച്ചാർ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 26-ന് ബെംഗളൂരുവിൽ നടന്ന കോൺഫറൻസിനിടെയാണ് കേസിനാസ്പദമായ സംഭവം. രാത്രി അക്കാദമിക് ചർച്ചകൾക്ക് ശേഷം റൂമിലേക്ക് മടങ്ങുന്ന സമയത്ത് ലിഫ്റ്റിന് സമീപത്തുവച്ച് പ്രൊഫസർ തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ഗവേഷകയുടെ പരാതി.

എന്നാൽ താൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഗവേഷണത്തിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും പിഎച്ച്.ഡി പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും പ്രൊഫസർ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുന്നത് തടയുന്നതുൾപ്പെടെയുള്ള പ്രതികാര നടപടികൾ പ്രൊഫസറുടെ ഭാഗത്തുനിന്നുണ്ടായെന്നും ഗവേഷക ആരോപിക്കുന്നു. ഒക്ടോബർ 11-നാണ് ഗവേഷക അസം സർവകലാശാല പൊലീസ് ഔട്ട്‌പോസ്റ്റിൽ പരാതി നൽകിയത്. പരാതി ലഭിച്ചതായി കാച്ചാർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് പാർത്ഥ പ്രതിം ദാസ് സ്ഥിരീകരിച്ചു.

കേന്ദ്ര സർവകലാശാലയായതിനാൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് നടപടികൾക്ക് പ്രധാനമാണെന്ന് പാർത്ഥ പ്രതിം ദാസ് പറഞ്ഞു. ഒക്ടോബർ 7-ഓടെ തന്നെ തങ്ങൾക്ക് പരാതി ലഭിച്ചതായും വിഷയം ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് കൈമാറിയതായും സർവകലാശാല രജിസ്ട്രാർ പ്രദോഷ് കിരൺ നാഥ് വ്യക്തമാക്കി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐ.സി.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പരാതി നൽകിയതിന് ശേഷം ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസറുടെ ഔദ്യോഗിക ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് ഭരണമാറ്റം വേണം, അതിലെന്താണ് തെറ്റ്? മോദി സർക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ
വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടി കേരളമടക്കം എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിൽ