രാജ്യത്ത് ഭരണമാറ്റം വേണം, അതിലെന്താണ് തെറ്റ്? മോദി സർക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ

Published : Oct 15, 2026, 08:12 PM IST
Prashant Bhushan on Modi

Synopsis

രാജ്യത്ത് ഭരണമാറ്റം അനിവാര്യമാണെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മോദി സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: രാജ്യത്ത് ഭരണമാറ്റം വേണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യം തകർക്കാൻ മോദി സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. സർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഒരു കുറ്റമല്ലെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ദില്ലിയിൽ സിജെപി, ഐസ പ്രവർത്തകർ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.

"സർക്കാർ എപ്പോഴും പറയുന്നത് ഇത് ഭരണമാറ്റത്തിനായുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണെന്നാണ്. എന്നാൽ ഞങ്ങൾ ആവശ്യപ്പെടുന്നത് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണ്. ഈ ക്രൂരത ഇങ്ങനെ തുടർന്നാൽ തീർച്ചയായും ഇവിടെയൊരു ഭരണമാറ്റം ഉണ്ടാകും. ഞങ്ങളെല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്. അതിലെന്താണ് തെറ്റ്? ഭരണമാറ്റം എന്നത് ഏതൊരു പൗരന്റെയും ജനാധിപത്യ അവകാശമാണ്. സർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഒരു കുറ്റമല്ല"- പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

പൗരന്മാരുടെ മൗലികാവകാശങ്ങൾ വെച്ചുകളിക്കുകയും ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സർക്കാരിന് തുടരാൻ കഴിയില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി സിജെപിയും മറ്റ് സംഘടനകളും ദില്ലിയിലെ കോണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തിരംഗ മാർച്ച് നടത്തും. ആം ആദ്മി പാർട്ടിയും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടി കേരളമടക്കം എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിൽ
നിർണായക നീക്കവുമായി കോൺഗ്രസ്, രാഷ്ട്രപതിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി; 'ദുഷ്യന്ത് ഗൗതമിന്‍റെ നിയമനം പുനപരിശോധിക്കണം'