Assembly elections 2022 : വിജയം സ്വപ്നം കണ്ട് ബിജെപിയും എസ്പിയും എഎപിയും, വോട്ടെണ്ണൽ എട്ട് മുതൽ

Published : Mar 09, 2022, 11:25 PM ISTUpdated : Mar 09, 2022, 11:32 PM IST
Assembly elections 2022 : വിജയം സ്വപ്നം കണ്ട് ബിജെപിയും എസ്പിയും എഎപിയും, വോട്ടെണ്ണൽ എട്ട് മുതൽ

Synopsis

Assembly elections 2022 ഉത്തർപ്രദേശ്(Uttar pradesh) ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. ഉത്തർപ്രദേശിനും പഞ്ചാബിനുമൊപ്പം രാഷ്ട്രീയമായി അസ്ഥിരമായ ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നിർണായക സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ  (counting

ദില്ലി: ഉത്തർപ്രദേശ്(Uttar pradesh) ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. ഉത്തർപ്രദേശിനും പഞ്ചാബിനുമൊപ്പം രാഷ്ട്രീയമായി അസ്ഥിരമായ ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നിർണായക സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ  (counting). ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കൻ പോന്ന ഹിന്ദി ഹൃദയഭൂമിയിലെ ജനവിധിക്കായി കാത്തിരിക്കുകയാണ് രാജ്യം. ഓപ്പം വിജയാഘോഷ തയ്യാറെടുപ്പും തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകൾക്കായുള്ള അടിത്തറ പാകലുമായി  അണിയറയിൽ കൊഴുക്കുകയാണ്. ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024-ൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനം എന്നീ നിലകളിലാണ് ഉത്തർപ്രദേശിൽ ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനും, യുപി വലിയ വെല്ലുവിളിയാകുന്നത്.

രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എക്സ്റ്റിറ്റ് പോളുകളുടെ ബലത്തിൽ വമ്പൻ വിജയം സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ബിജെപിയും എപ്സിയും എഎപിയും. എക്സിറ്റ് പോൾ(exit poll) ഫലങ്ങൾ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്. പഞ്ചാബ് നേടാനാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നീക്കങ്ങളെ കുറിച്ച് കൂടിയാലോചനകൾ ആം ആദ്മി പാർട്ടിയും (aap) തുടങ്ങി.  എന്നാൽ സർവേ ഫലങ്ങൾക്ക് അപ്പുറമുള്ള സാധ്യതകളാണ് കോൺഗ്രസ് (congress)മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോൺഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാൽ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. യു പി, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ കർണാടകയിൽ നിന്ന് ഡി കെ ശിവകുമാർ ഗോവയ്ക്ക് തിരിച്ചു. ​ഗോവയിൽ കോൺഗ്രസിന്റെ പ്രത്യേക നിരീക്ഷകനായാണ് ചുമതല. ഗോവയിൽ കോൺ​ഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ സർക്കാർ രൂപീകരിക്കാനുള്ള പൂർണ ചുമതല ഡി കെ ശിവകുമാറിനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. ഇതിനിടെ ഗോവയിൽ മുഴുവൻ കോൺ​ഗ്രസ് സ്ഥാനാർഥികളെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാർഥികളും റിസോർട്ടിൽ ഉണ്ട്. ഡി കെ ശിവകുമാറിനൊപ്പം കർണാടകയിൽ നിന്നുള്ള ആറ് നേതാക്കൾ കൂടി ഗോവയിലെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കുന്നത് വരെ ഡി കെ ശിവകുമാറും സംഘവും ഗോവയിൽ തുടരുമെന്ന് കോൺഗ്രസ് ക്യാമ്പ് വ്യക്തമാക്കി.ഗോവയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഡി കെ ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു

ഇതിനിടെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി അകാലിദൾ നേതാവ് സുഖ്ബീർ സിങ്ങ് ബാദൽ. പഞ്ചാബിൽ പൂർണ വിജയപ്രതീക്ഷയിലാണെന്ന്  സുഖ്ബീർ സിങ്ങ് ബാദൽ പറഞ്ഞു . സുഖ്ബീർ സിങ്ങ് ബാദലിനെ മുൻ നിർത്തിയായിരുന്നു ശിരോമണി അകാലിദള്ളിന്റെ പഞ്ചാബിലെ പ്രചരണം.

അതിനിടെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ അനധികൃതമായി മാറ്റുന്നുവെന്ന സമാജ്‌വാദി പാർട്ടിയുടെ ആരോപണം വൻ വിവാദത്തിന് വഴിവച്ചു. പിന്നാലെ വാരാണസിയിലെ ഇവിഎമ്മു-കളുടെ നോഡൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തതായി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മേൽനോട്ടം വഹിക്കാൻ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറെ മീററ്റിലും ബീഹാർ സിഇഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് സീറ്റായ വാരാണസിയിലും സ്പെഷൽ ഓഫീസറായും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു

 എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സർവേകൾ ഗോവയിൽ തൂക്കുസഭയാകുമെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു.  യുപി തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്ന് കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും തങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടത്. വെള്ളിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ. 

ഉത്തർപ്രദേശ് 

(ആകെ 403 സീറ്റുകൾ - 2017ൽ ബിജെപി 312 സീറ്റ് നേടി അധികാരം പിടിച്ചു) 

ഏഴ് ഘട്ടമായി യുപിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്.പി നാടിളകി പ്രചാരണം നടത്തിയെങ്കിലും ഭരണത്തുടർച്ച ബിജെപി നേടുമെന്നാണ് സർവ്വേ ഫലങ്ങൾ. കർഷക പ്രക്ഷോഭം അടക്കമുള്ള എതിർഘടകങ്ങളെ ബിജെപി മറികടന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യക്തമാവുന്നത്. 

മൃഗീയ ഭൂരിപക്ഷത്തോടെ യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപിക്ക് 288 മുതൽ 326 വരെ സീറ്റുകളും എസ്.പിക്ക് 71 മുതൽ 101 വരെ സീറ്റുകളും ഈ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിഎസ്.പി 3 മുതൽ ഒൻപത് വരെ, കോണ്ഗ്രസ് ഒന്ന് മുതൽ മൂന്ന് വരെ എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റ് വിഹിതം. 

ജൻകീബാത്ത് എക്സിറ്റ് പോൾ യുപിയിൽ ബിജെപിക്ക് 222 മുതൽ 260 വരെ സീറ്റുകൾ പ്രവചിക്കുന്നു. എസ്.പി 135-165, ബി.എസ്.പി - 4-9, കോണ്ഗ്രസ് - 01-03 എന്നിങ്ങനെയാണ് അവരുടെ പ്രവചനം. 

റിപ്പബ്ളിക് ടിവി - പി മാർക്ക് സർവ്വേ

ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
എസ്.പി  - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
കോൺ​ഗ്രസ് - 4  (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ന്യൂസ് എക്സ് എക്സിറ്റ് പോൾ 

ബിജെപി -  211 മുതൽ 225 സീറ്റുകൾ വരെ
എസ്.പി  - 146 മുതൽ 160 സീറ്റുകൾ വരെ
കോണ്ഗ്രസ്  - 4 മുതൽ ആറ് സീറ്റുകൾ വരെ
ബിഎസ്.പി -  14 മുതൽ 24 വരെ സീറ്റുകൾ
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ 

ബിജെപി 288 - 326
കോണ്ഗ്രസ് 71 - 101
ബിഎസ്പി 3-9
കോണ്ഗ്രസ് 1-3
പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ 

ബിജെപി - 211/225
എസ്.പി - 146/160
ബി.എസ്.പി - 14/24
കോൺ​ഗ്രസ് - 4/6 
മാട്രിസ് എക്സിറ്റ് പോൾ 

ബിജെപി - 262/277
എസ്.പി - 140
ബി.എസ്.പി - 17
ജൻകീബാത്ത് 

ബിജെപി 222 - 260 വരെ
എസ്.പി 135 - 165 
ബി.എസ്.പി 04- 09 
കോണ്ഗ്രസ് 01-03
പഞ്ചാബ് ( ആകെ സീറ്റുകൾ 117)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election)  കോൺ​ഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP)  അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll)  ഫലം. മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺ​ഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം. 

പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാർച്ച് 10ന്  യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺ​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി. സീൽ ചെയ്ത ഇവിഎം പെട്ടികളാണ് യഥാർത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു. 

ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺ​ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺ​ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 - 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും. 

ഇന്ത്യ ടുഡേ മൈ ആക്സിസ് 

കോണ്ഗ്രസ് 19 -31
ബിജെപി 1-4
ആം ആദ്മി 76 - 90
എസ്.എ.ഡി 7-11
സീ വോട്ടർ

കോണ്ഗ്രസ് 22 -28
ബിജെപി 7-13
ആം ആദ്മി 51-61
എസ്.എ.ഡി - 20-26
ടുഡേ ചാണക്യ 

കോണ്ഗ്രസ് 10
ബിജെപി സഖ്യം 1
ആം ആദ്മി 100
എസ്.എ.ഡി 6
ജൻ കീ ബാത്ത് 

കോണ്ഗ്രസ് 18-31
ബിജെപി സഖ്യം 03-07
ആം ആദ്മി 60-84
എസ്.എ.ഡി 12-19
ഗോവ (ആകെ സീറ്റുകൾ 40)

ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും  13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ (Exit poll) പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

ബിജെപി 14-18
കോണ്ഗ്രസ് 15-20
എംജിപി 2-5
മറ്റുള്ളവർ 0-4
സീവോട്ടർ

ബിജെപി 13-17
കോണ്ഗ്രസ് 12-16
എംജിപി 5-9
മറ്റുള്ളവർ 0-2
ജൻ കീ ബാത്ത്

ബിജെപി 13-19
കോണ്ഗ്രസ് 14-19
എംജിപി 01-02
ആം ആദ്മി 03-05
മറ്റുള്ളവർ 01-03

ഉത്തരാഖണ്ഡ് (ആകെ സീറ്റുകൾ 70)

ഉത്തരാഖണ്ഡിൽ (Uttarakhand Election) ബിജെപി അധികാരം നിലനിർത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലം. ബിജെപി 37  സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോൺഗ്രസ് 31 , ആംആദ്മി പാർട്ടി 1 , മറ്റുള്ള പാർട്ടികൾക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32  മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്. 

ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

ബിജെപി 36-46
കോണ്ഗ്രസ് 20-30
ബി.എസ്.പി 2-4
മറ്റുള്ളവർ 2-5
സീവോട്ടർ

ബിജെപി 26-32
കോണ്ഗ്രസ് 32-38
ബി.എസ്.പി 0-2
മറ്റുള്ളവർ 3-7
ടുഡേസ് ചാണക്യ

ബിജെപി 43
കോണ്ഗ്രസ് 24
മറ്റുള്ളവർ 3
ജൻ കീ ബാത്ത്

ബിജെപി 32-41
കോണ്ഗ്രസ് 27-35
ബി.എസ്.പി 00-01
മറ്റുള്ളവർ 00-03
മണിപ്പൂർ (ആകെ സീറ്റുകൾ 60)

 മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ (Manipur Election ) ബിജെപി (BJP)  ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Exit Poll) . 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺ​ഗ്രസിന് (Congress)  ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. 

എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും. 

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺ​ഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. 

ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

കോണ്ഗ്രസ് 04-08
ബിജെപി 33-43
എൻപിപി 4-8
മറ്റുള്ളവർ 6-15
സീവോട്ടർ

കോണ്ഗ്രസ് 12-16
ബിജെപി 23-27
എൻപിപി 10-14
എൻപിഎഫ് 03-07

ജൻ കീ ബാത്ത്

കോണ്ഗ്രസ് 10-14
ബിജെപി 23-28
എൻപിപി 07-08
എൻപിഎഫ് 08-09

PREV
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ