ഉത്തരാഖണ്ഡിൽ വ്യാജമദ്യ ദുരന്തം: ഏഴ് മരണം, മദ്യം വിതരണം ചെയ്തത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികൾ

Published : Sep 10, 2022, 11:54 PM IST
ഉത്തരാഖണ്ഡിൽ വ്യാജമദ്യ ദുരന്തം: ഏഴ് മരണം, മദ്യം വിതരണം ചെയ്തത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികൾ

Synopsis

ഇതുവരെ നാല് പേര്‍ മരണപ്പട്ടുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നതെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. ആശുപത്രിയിൽ കഴിയുന്ന പലരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 

ഡെറാഡൂൺ: ഹരിദ്വാറിലെ ഏഴ് പേര്‍ മദ്യം കഴിച്ച് മരിച്ചു. ഹരിദ്വാര്‍ പത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽഗഢ്, ശിവ്ഗഡ് ഗ്രാമങ്ങളിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിദ്വാർ ജില്ലയിൽ വോട്ടർമാരെ ആകർഷിക്കാൻ ചില സ്ഥാനാർത്ഥികൾ മദ്യം വിതരണം ചെയ്തതതിന് പിന്നാലെയാണ് മദ്യദുരന്തമുണ്ടായത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ നാല് പേര്‍ മരണപ്പട്ടുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നതെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. ആശുപത്രിയിൽ കഴിയുന്ന പലരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 

ശിവ്ഗഡിൽ നാല് പേർ മരിച്ചതായും ഫുൽഗഡിൽ നിന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആണ് വിവരം. തൊട്ടടുത്ത ഗ്രാമത്തിൽ ഒരാൾ കൂടി മരിച്ചു. ഹരിദ്വാർ ഫുൽഗഢ് ഗ്രാമത്തിലെ താമസക്കാരായ രാജു, അമർപാൽ, ഭോല എന്നിവരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ഇതേ ഗ്രാമത്തിലെ മനോജ് എന്നയാളെയും മരണപ്പെട്ട നിലയിൽ കണ്ടെത്തി. ലക്സറിലെ ഫുൽഗഢ് ഗ്രാമത്തിൽ, സ്ഥാനാർത്ഥികൾ വിതരണം ചെയ്ത അസംസ്കൃത മദ്യം കഴിച്ച നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ ഒരാൾ മരണപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു, “മദ്യദുരന്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. വിഷയത്തിൽ ജില്ലാ മജിസ്ട്രേറ്റിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ സര്‍ക്കാര്‍ മേഖലയിലെ എക്സൈസ് ഇൻസ്പെക്ടടറടക്കളമുള്ള ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പത്രി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ