ആശുപത്രിയിൽവച്ച് രോഗിയുടെ കണ്ണിൽ എലി കടിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ മേയ‍ർ

By Web TeamFirst Published Jun 23, 2021, 12:13 PM IST
Highlights

കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പ...

മുംബൈ:  മുംബൈ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് സംഭവം നടന്നത്. രോ​ഗിക്ക് പരിക്കുകളില്ലെന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. 

കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീൻ വിദ്യാ താക്കൂ‍ർ പ്രതികരിച്ചു. 

വാ‍ർഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവർ ഭക്ഷണാവശിഷ്ടങ്ങൾ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് സംഭവത്തിന് കാരണമെന്നും ഇവർ പറഞ്ഞു. പലതവണ താക്കീത് നൽകിയിട്ടും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തുടരുകയാണെന്നും ഇവർ പറഞ്ഞു. 

സഹോദരനെ കാണാൻ ആശുപത്രിയിൽ ചെന്നപ്പോഴാണ് മുറിവ് ശ്രദ്ധയിൽപ്പെട്ടത്. അവൻ ​ഗുരുതരാവസ്ഥയിലാണ്. എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതരാകും ഉത്തരവാദികളെന്നും യെല്ലപ്പയുടെ സഹോദരി പറഞ്ഞു. മുംബൈ മേയർ കിഷോരി പെഡ്നേക്കർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!