'മെെ ലോർഡ്' സംബോധന ഒഴിവാക്കണം, മാഡം എന്ന് വിളിച്ചോളൂ; അഭ്യർത്ഥിച്ച് വനിതാ ജഡ്ജി

By Web TeamFirst Published Jun 23, 2021, 12:05 PM IST
Highlights

കർണാടക ഹൈക്കോടതി ജഡ്ജി ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് മാഡം എന്ന് പകരം സംബോധന ചെയ്യാൻ അഭ്യർത്ഥിച്ചത്.

ബം​ഗളൂരു: കോടതി മുറിയിലെ മൈ ലോർഡ് ( my lord) സംബോധന ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് വനിതാ ജഡ്ജി. കർണാടക ഹൈക്കോടതി ജഡ്ജി ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് മാഡം എന്ന് പകരം സംബോധന ചെയ്യാൻ അഭ്യർത്ഥിച്ചത്.

കേസ്ലിസ്റ്റിനൊപ്പം പ്രത്യേക കുറിപ്പ് നൽകിയാണ് അഭ്യർത്ഥന നടത്തിയത്. The Learner members of the bar are requested to address the court as Madam എന്നായിരുന്നു കുറിപ്പ്. നേരത്തെ ജസ്റ്റിസ് കൃഷ്ണ ഭട്ടും ലോർഡ് എന്നതിന് പകരം സർ എന്ന് അഭിസംബോധന ചെയ്യാൻ അഭിഭാഷകരോട് അഭ്യത്ഥിച്ചിരുന്നു. 

click me!