മഹാരാഷ്ട്ര: 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് മന്ത്രി

By Web TeamFirst Published Jul 29, 2019, 2:24 PM IST
Highlights

കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും അടുത്തുതന്നെ എന്‍സിപിയും തകര്‍ച്ചയിലേക്ക് വീഴുമെന്നും ഗിരീഷ് മഹാജന്‍ കൂട്ടിച്ചേര്‍ത്തു. 

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും ഏറ്റവും കുറഞ്ഞത് 50 എംഎല്‍എമാരെങ്കിലും ബിജെപിയുമായി നിലവില്‍ ബന്ധം പുലര്‍ത്തുന്നുവെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് 50 തോളം എംഎല്‍എമാരാണ് സമീപിച്ചത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ചിത്രാ വാഗ് ബിജെപിയില്‍ ചേരാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു.  

കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും അടുത്തുതന്നെ എന്‍സിപിയും തകര്‍ച്ചയിലേക്ക് വീഴുമെന്നും ഗിരീഷ് മഹാജന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എന്‍സിപി മുംബൈ യൂണിറ്റ് ചീഫ് സചിന്‍ ആഹിര്‍ പാര്‍ട്ടി വിട്ട് ശിവ സേനയില്‍ ചേര്‍ന്നിരുന്നു. എന്‍സിപി എംഎല്‍എ വൈഭവ് പിച്ചാദ് ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

click me!