ഇൻഡോറിൽ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം

Published : Apr 18, 2020, 10:13 PM ISTUpdated : Apr 18, 2020, 10:15 PM IST
ഇൻഡോറിൽ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം

Synopsis

ആക്രമണ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ  മൊബെൽ അക്രമി പിടിച്ചുവാങ്ങി റോഡിൽ എറിയുകയും ചെയ്തു. അക്രമിയെ തടയാനെത്തിയ വ്യക്തിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.  

ഇന്‍ഡോര്‍: ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. ഇൻഡോറിലെ വിനോഭാ നഗറിൽ ആരോഗ്യ സർവേയ്ക്ക് എത്തിയ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെയാണ് അതിക്രമം നടന്നത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ആക്രമി വനിതകളെ മർദ്ദിക്കുകയും ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബെൽ പിടിച്ചു വാങ്ങി റോഡിൽ എറിയുകയും ചെയ്‍തു.

തടയാനെത്തിയ വ്യക്തിയെയും ആക്രമിച്ചു . സംഭവത്തിൽ പരാസ് എന്ന വ്യക്തിക്കായി  പൊലീസ് തിരച്ചിൽ തുടങ്ങി. പ്രതിയെ ഉടൻ പിടികൂടാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇൻഡോറിൽ രോഗം സംശയിക്കുന്ന വ്യക്തിയെ പരിശോധിക്കാൻ എത്തിയവരെ ആക്രമിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'