ദിവസം മുഴുവന്‍ സൗജന്യ യാത്ര; വ്യോമാക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഓട്ടോ ഡ്രൈവര്‍

By Web TeamFirst Published Feb 26, 2019, 9:24 PM IST
Highlights

സൗജന്യ യാത്ര വ്യക്തമാക്കിക്കൊണ്ട് തന്‍റെ ഓട്ടോയില്‍ പോസ്റ്ററും മനോജ് ഒട്ടിച്ചിരുന്നു

ദില്ലി: പാക്കിസ്ഥാന് വ്യോമസേന നല്‍കിയ തിരിച്ചടിക്ക് പിന്നാലെ വ്യത്യസ്തമായ രീതിയില്‍ സന്തോഷം പങ്കുവെച്ച് ദില്ലിയിലെ ഓട്ടോ ഡ്രൈവര്‍. ദിവസം മൊത്തം സൗജന്യ യാത്ര നല്‍കിയായിരുന്നു മനോജ് തന്‍റെ സന്തോഷം പങ്കുവെച്ചത്.  സൗജന്യ യാത്ര വ്യക്തമാക്കിക്കൊണ്ട് തന്‍റെ ഓട്ടോയില്‍ പോസ്റ്ററും മനോജ് ഒട്ടിച്ചിരുന്നു. 

ഇന്ത്യന്‍ വ്യോമസേന നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് ഭീകര  ക്യാമ്പുകളാണ് തകര്‍ന്നത്.  ബാലാകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായാണ് സൂചന. പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. 

പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം  ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു.  21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.   

click me!