കശ്മീർ വിഘടനവാദി നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ഭീകര സംഘടനകളുടെ ലെറ്റർ ഹെഡ്ഡുകളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു

By Web TeamFirst Published Feb 26, 2019, 9:14 PM IST
Highlights

കശ്മീരിൽ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്. വിഘടനവാദിയായ മിർവാസി ഫറൂഖിന്‍റെ വീട്ടിൽ നിന്ന് അത്യാധുനിക ഇന്‍റർനെറ്റ് വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തു.

ശ്രീനഗർ: ജമ്മുകശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിൽ എൻഐഎ നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകളും ഭീകര സംഘടനകളുടെ ലെറ്റർ ഹെഡ്ഡുകളും സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. കശ്മീരിൽ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്. വിഘടനവാദിയായ മിർവാസി ഫറൂഖിന്‍റെ വീട്ടിൽ നിന്ന് അത്യാധുനിക ഇന്‍റർനെറ്റ് വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തു.

കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്‍റെ വീട്ടിൽ ഇന്ന് രാവിലെ എൻഐഎ റെയ്‍ഡ് നടത്തിയിരുന്നു. യാസിൻ മാലിക്ക് ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്‍റ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു.  പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ മൂന്ന് കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ഇന്ന് തകർത്തു. 

ജമ്മു കശ്മീരിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്‍റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും  കസ്റ്റഡിയിലായിരുന്നു. പൊലീസുൾപ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.  പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിൻവലിച്ചിരുന്നു. 

click me!