ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

Published : Jun 11, 2022, 11:05 AM ISTUpdated : Jun 11, 2022, 11:12 AM IST
ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

Synopsis

'ചില ടിവി ചാനലുകൾ പ്രശ്നം ശരിക്കും മനസ്സിലാക്കുന്നതിനോ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനോ ചർച്ചകൾ നടത്തുന്നില്ല. സമൂഹത്തെ സാമുദായികമായി ധ്രുവീകരിക്കാൻ വേണ്ടി മാത്രമാണ് അവർ ചർച്ച നടത്തുന്നത്'.

ദില്ലി: ഇസ്‌ലാം മതത്തെയും മുസ്‌ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി)  ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യർഥിച്ചു. ടിവി ചർച്ചക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് ലോ ബോർഡിന്റെ നിർദേശം. ഇസ്‌ലാമിനെ സേവിക്കുന്നതിനുപകരം ഇത്തരം സംവാദങ്ങളിൽ പങ്കെടുക്കുന്നതിലൂടെ മതത്തെയും വിശ്വാസികളെയും അപമാനിക്കുന്നതിൽ പങ്കാളികളാകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ക്രിയാത്മകമായ ചർച്ചകളിലൂടെ ഒരു നിഗമനത്തിലെത്തുക എന്നതല്ല, മറിച്ച് ഇസ്ലാമിനെയും മുസ്ലീങ്ങളെയും പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ചർച്ചകളുടെ ഉദ്ദേശം. വിശ്വാസ്യതക്കായി ടിവി ചാനലുകൾക്ക് അവരുടെ ചർച്ചകളിൽ മുസ്ലീം മുഖങ്ങൾ ആവശ്യമാണ്. നമ്മൾ അത്തരം പരിപാടികളും ടിവി ചാനലുകളും ബഹിഷ്‌കരിച്ചാൽ, അവരുടെ ടിആർപിയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ചർച്ചയിലൂടെ അവർ ആഗ്രഹിക്കുന്നത് നേടാനും സാധിക്കില്ല- പേഴ്സണൽ ലോ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. 

ചില ടിവി ചാനലുകൾ പ്രശ്നം ശരിക്കും മനസ്സിലാക്കുന്നതിനോ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനോ ചർച്ചകൾ നടത്തുന്നില്ല. സമൂഹത്തെ സാമുദായികമായി ധ്രുവീകരിക്കാൻ വേണ്ടി മാത്രമാണ് അവർ ചർച്ച നടത്തുന്നത്. പലപ്പോഴും ഒരു പ്രത്യേക സമൂഹത്തെയും മതത്തെയും പ്രത്യേക വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്നു. പ്രവാചകനെ നിന്ദിക്കുന്നതിലൂടെ അവർ ഇന്ത്യൻ മുസ്ലീങ്ങളെ മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ലക്ഷ്യമിട്ടു. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു-എഐഎംപിഎൽബി വക്താവ് ഡോ എസ് ക്യു ആർ ഇല്യാസ് പറഞ്ഞു. നൂപുർ ശർമയെ സസ്പെൻഡ് ചെയ്തത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ