'പ്രവാചകൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ....'; നൂപുർ ശർമ വിവാദത്തിൽ പ്രതികരണവുമായി തസ്ലീമ നസ്റിൻ

Published : Jun 11, 2022, 08:41 AM ISTUpdated : Jun 11, 2022, 08:43 AM IST
'പ്രവാചകൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ....'; നൂപുർ ശർമ വിവാദത്തിൽ പ്രതികരണവുമായി തസ്ലീമ നസ്റിൻ

Synopsis

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തസ്ലീമ നസ്രീന്റെ പരാമർശം.

ദില്ലി: ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതികരണവുമായി എഴുത്തുകാരി തസ്ലീമ നസ്റിൻ.  വിവാ​ദത്തെ തുടർന്ന് വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തെ തസ്ലീമ നസ്റിൻ അപലപിച്ചു. “ഇന്ന് മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കിൽ ലോകമെമ്പാടുമുള്ള മുസ്ലീം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ” -ബംഗ്ലാദേശി എഴുത്തുകാരൻ ട്വീറ്റ് ചെയ്തു. 

 

 

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തസ്ലീമ നസ്രീന്റെ പരാമർശം. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അയൽരാജ്യമായ ബംഗ്ലാദേശിലും പ്രതിഷേധ പ്രകടനമുണ്ടായി. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ആളുകൾ ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്കയിൽ മാർച്ച് നടത്തി.

ബംഗ്ലാദേശിലെ പ്രതിഷേധക്കാർ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. ജൂൺ 16 ന് ഇന്ത്യൻ എംബസി ഘെരാവോ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. 

നബി വിരുദ്ധ പരാമർശത്തിലെ പ്രതിഷേധം; റാഞ്ചി വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?