'മേക്കപ്പ്, സർവ്വീസ് റിവോൾവ‍റുമായി റീൽ, ബ്ലൂടൂത്തിലെ പാട്ട്', പൊലീസ് സേനയെ അച്ചടക്കത്തിലാക്കാൻ ക‍ർശന വിലക്കുമായി ബിഹാർ

Published : Jul 10, 2025, 10:42 PM ISTUpdated : Jul 10, 2025, 10:47 PM IST
Bihar Police Constable Admit Card 2024 Download

Synopsis

വനിതാ പൊലീസുകാരുടെ മേക്കപ്പ് വീഡിയോകളും ആഭരണങ്ങൾ അണി‌ഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് തീരുമാനം.

പട്‌ന: ഡ്യൂട്ടി സമയത്ത് വനിതാ പൊലീസുകാർക്ക് മേക്കപ്പ് വേണ്ടെന്ന് ബിഹാ‍ർ. സേനയിൽ അച്ചടക്കം കർശനമാക്കുന്നതിന്റെ ഭാഗമായാണ് ബിഹാർ പൊലീസ് ഹെഡ്ക്വാട്ടേഴ്സ് നിർദ്ദേശമെന്നാണ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ലോ ആൻഡ് ഓ‍ർഡർ എഡിജി പങ്കജ് ദാരദ് ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്. വനിതാ പൊലീസുകാരുടെ മേക്കപ്പ് വീഡിയോകളും ആഭരണങ്ങൾ അണി‌ഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് തീരുമാനം. യൂണിഫോമിൽ മേക്കപ്പ് ധരിക്കുന്നത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

ഡ്യൂട്ടി സമയത്ത് സ‍ർവ്വീസ് റിവോൾവർ അടക്കമുള്ളവ വ്യക്തമാക്കുന്ന തരത്തിലുള്ള റീലുകൾ ചെയ്യുന്നതിനും ബ്ലൂ ടൂത്ത് ഡിവൈസുകൾ ഉപയോഗിച്ച് ഏറെ നേരം പാട്ട് കേൾക്കുന്നതിനും സ്വകാര്യ ഫോൺ സംസാരം നടത്തുന്നതിനും വിലക്ക് പ്രഖ്യാപിക്കുന്നതാണ് പുതിയ ഉത്തരവ്. ഇത് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നുള്ള ശ്രദ്ധ മാറ്റുന്നുവെന്നാണ് ഉത്തരവിൽ നിരീക്ഷിക്കുന്നത്. ഈ ഉത്തരവ് പുരുഷ പൊലീസുകാർക്കും ബാധകമാണ്. ശരിയായ രീതിയിൽ യൂണിഫോം ധരിക്കണമെന്നും പുരുഷ പൊലീസുകാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ലംഘനം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദേശത്തിന്റെ പകര്‍പ്പുകള്‍ എല്ലാ എസ്പിമാര്‍ക്കും, എസ്എസ്പിമാര്‍ക്കും, ഡിഐജിമാര്‍ക്കും, ഐജി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്.

അധികാരപരിധിയില്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനാണ് നിർദ്ദേശം. നിര്‍ദേശം ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പൊലീസ് ആസ്ഥാനം വിശദീകരണം തേടും. ഡ്യൂട്ടി സമയത്ത് വസ്ത്രധാരണ രീതികള്‍, മൊബൈല്‍ ഫോണുകളുടെ ഉപയോഗം, വീഡിയോ കോളുകള്‍ എന്നിവ സംബന്ധിച്ച് ബീഹാര്‍ പൊലീസ് നേരത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് മേക്കപ്പ്, ആഭരണങ്ങള്‍ പാടില്ലെന്ന നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു