'രാമജന്മഭൂമിക്ക് സമീപം സ്ഥലം നല്‍കാനാകില്ല'; അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും അയോധ്യ മേയര്‍

By Web TeamFirst Published Nov 13, 2019, 9:28 AM IST
Highlights

'വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലീം പള്ളിക്ക് സ്ഥലം നൽകാന്‍ സാധിക്കില്ല'. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും മേയര്‍

ദില്ലി: അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സുന്നി വഖഫ് ബോർഡിന് സ്ഥലം നൽകാനാവില്ലെന്ന് അയോധ്യ മേയർ റിഷികേശ് ഉപാധ്യായ. 'വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലീം പള്ളിക്ക് സ്ഥലം നൽകാന്‍ സാധിക്കില്ല. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും മേയര്‍ വ്യക്തമാക്കി'. പള്ളിക്കുള്ള ഭൂമി  കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മേയർ ഋഷികേശ് ഉപാധ്യായ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി...

അയോധ്യ കേസില്‍  തർക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. മൂന്ന് മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം, ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്. 

click me!