അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

Published : Sep 23, 2026, 05:33 PM IST
ram mandir donation counting new rules 180 days cctv no pocket uniform ayodhya

Synopsis

അതേ സമയം സംശയത്തിന്‍റെ നിഴലില്‍ നിന്നിരുന്ന ട്രസ്റ്റ് മുന്‍ ഭാരവാഹികളെല്ലാം സുരക്ഷിതരാണ്. ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയ പ്രമുഖര്‍ക്കെതിരെയൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് വിവരം.

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 8 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കൊള്ള നടന്നത് വ്യക്തമാക്കുന്ന 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 80 ലക്ഷത്തോളം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അതേ സമയം സംശയത്തിന്‍റെ നിഴലില്‍ നിന്നിരുന്ന ട്രസ്റ്റ് മുന്‍ ഭാരവാഹികളെല്ലാം സുരക്ഷിതരാണ്. ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയ പ്രമുഖര്‍ക്കെതിരെയൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേഘാലയയിൽ ഭരണ മുന്നണിയിൽ കൂടുമാറ്റം; എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു
പ്രത്യേക അറിയിപ്പ്, സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രവർത്തിക്കും