
ദില്ലി: ദീപാവലിയോടനുബന്ധിച്ച് ദീപപ്രഭയാൽ വിസ്‌മയങ്ങൾ തീർക്കാനൊരുങ്ങി അയോധ്യ.ആഘോഷങ്ങളുടെ ഭാഗമായി 5,51,000 വിളക്കുകൾ തെളിയിച്ച് ഗിന്നസ് ബുക്കിൽ റെക്കോർഡ് തീർക്കും.
അയോധ്യ നഗരത്തിന്റെ വിവധ ഭാഗങ്ങളും സരയൂ നദിക്കരയും ദീപങ്ങൾ തെളിയ്ക്കും. രാമക്ഷേത്ര നിർമ്മാണ സ്ഥലത്ത് 21,000 വിളക്കുകൾ തെളിയിക്കും. വിവിധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന 25 ശില്‍പ്പങ്ങളും നഗരത്തിലുടനീളം പ്രദര്‍ശിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറസ് വഴി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പരിപാടികൾ നടത്തുന്നതെന്ന് യുപി സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam