അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്

Published : Jun 19, 2026, 11:20 PM IST
Uttar Pradesh Chief Minister Yogi Adityanath (Photo/ANI)

Synopsis

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ആരോപണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇതിലൂടെ സത്യം എന്തെന്ന് വ്യക്തമാകും. കർസേവകർക്ക് നേരെ വെടിയുതിർത്തവരാണ് ഇപ്പോൾ പ്രസം​ഗിക്കുന്നതെന്നും അഖിലേഷിന് മറുപടിയായി യോ​ഗി പറഞ്ഞു. വിവാദങ്ങൾക്കിടെ രാമക്ഷേത്രം സന്ദർശിച്ചാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉയർത്തിയ ആരോപണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റാകാൻ നീറ്റ്; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ; മറ്റന്നാൾ പുനപരീക്ഷ
'പാർട്ടിവിട്ട എംപിമാരെ അയോഗ്യരാക്കണം'; സ്പീക്കറെ കണ്ട് അഭിഷേക് ബാനർജി