അയോധ്യയിലെ ശ്രീ സീത രാമ ക്ഷേത്രത്തിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

By Web TeamFirst Published May 22, 2019, 8:12 PM IST
Highlights

ലോകമൊട്ടാകെയുള്ള മുസ്ലിം മത വിശ്വാസികൾ വ്രതമെടുക്കുന്ന പുണ്യമാസത്തിൽ അയോധ്യയിൽ നിന്നൊരു നല്ല വാർത്ത

അയോധ്യ: റംസാൻ മാസ വ്രതം നോറ്റിരിക്കുന്ന മുസ്ലിങ്ങൾക്കായി അയോധ്യയിലെ സീതാ രാമ ക്ഷേത്രം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശങ്ങൾ പകർന്ന് ഇരു മതത്തിലും വിശ്വസിക്കുന്നവർ ക്ഷേത്രത്തിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇത് മൂന്നാം തവണയാണ് ഈ ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്.

പൂജാരി യുഗാൽ കിഷോറിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഇഫ്താർ സംഘടിപ്പിച്ചത്. എല്ലാ ആഘോഷങ്ങളും ഒരേ മനസോടെ ആചരിക്കേണ്ടവയാണെന്ന് യുഗാർ കിഷോർ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വർഷവും ഹിന്ദു സഹോദരങ്ങൾക്കൊപ്പം നവരാത്രി ആഘോഷിക്കാറുണ്ടെന്ന് ഇഫ്താർ വിരുന്നിൽ പങ്കെടുത്ത മുജമ്മിൽ ഫിസ പറഞ്ഞു.

"പ്രത്യേക അജണ്ടയുള്ള ചിലർ ഇരു മതവിഭാഗങ്ങളും ഇങ്ങിനെ ഒന്നിച്ചിരിക്കുന്നതിനെ എതിർക്കുന്നുണ്ട്. എന്നാൽ യുഗാൽ കിഷോറിനെ പോലുള്ളവർ ഈ മതസൗഹാർദ്ദം നിലനിർത്തുകയാണ്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമല്ല, സ്നേഹമാണ് യുഗാൽ കിഷോർ പങ്കുവയ്ക്കുന്നത്," മുജമ്മിൽ കൂട്ടിച്ചേർത്തു.

click me!